കോട്ടയം: കേരള കോണ്ഗ്രസ് -എം നേതാവും മുൻ മന്ത്രിയുമായ കെ.എം. മാണിയുടെ രണ്ടാം ചരമവാർഷികം ഇന്ന് ആചരിക്കും. രാവിലെ പതിനൊന്നിന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയും തുടർന്ന് കബറിടത്തിൽ ഒപ്പീസുമുണ്ടായിരിക്കും. കെ.എം.മാണിയോടുള്ള ആദരസൂചകമായി പാർട്ടി പ്രവർത്തകർ ഇന്ന് കാരുണ്യദിനമായി ആചരിക്കും.
വിവിധ അഗതി മന്ദിരങ്ങളിലും ധർമസ്ഥാപനങ്ങളിലും ഭക്ഷണവിതരണം ഉൾപ്പെടെ സഹായങ്ങൾ നൽകും. മകന് ജോസ് കെ. മാണിയും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പള്ളിയിലെ തിരുകർമങ്ങളിൽ പങ്കുചേരും.