— Out Of Context Football (@nocontextfooty) April 10, 2021
സ്ട്രാസ്ബോർഗിനെതിരെയുള്ള ആദ്യ മാച്ചിൽ പാരീസ് സെന്റ് ജെർമെന് വേണ്ടി നെയ്മർ ബൂട്ട് കെട്ടിയിട്ടില്ലെങ്കിലും വാർത്തകളിൽ താരം ഇടം കണ്ടെത്തി എന്നതാണ് ഏറെ രസകരം. കഴിഞ്ഞ വാരാന്ത്യത്തിൽ അനധികൃത ലിങ്ക് ഉപയോഗിച്ച് മാച്ച് വീക്ഷിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
എസ് ടി എസിനെതിരെ 4-1 ഗോളുകൾക്ക് ജയിച്ച ടീമിൽ ബ്രസീൽ താരം ഉണ്ടായിരുന്നില്ല. സസ്പെൻഷൻ കാരണം ടീമിനൊപ്പം കളിക്കാൻ കഴിയാതെ സ്വന്തം വീട്ടിൽ മത്സരം ആസ്വദിക്കുകയായിരുന്നു നെയ്മർ. എന്നാൽ കോടീശ്വരനായ, ലോകത്തെമ്പാടും നിരവധി ആരാധകരുള്ള നെയ്മറിന് അനധികൃത സ്ട്രീമിങ് സേവനങ്ങൾ ഉപയോഗിച്ച് എങ്ങനെ മത്സരം കാണാൻ സാധിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്.
29 വയസ്സുകാരനായ നെയ്മർ ഇ൯സ്റ്റഗ്രാമിൽ വളരെ സജീവമായി ഇടപെടുന്ന ഒരു താരം കൂടിയാണ്. മത്സരം കണ്ടു കൊണ്ടിരിക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ഫോട്ടോയാണ് അദ്ദേഹത്തിന് വിനയായത്.