കുവൈറ്റിൽ കോവിഡ് ബാധിച്ച് നിര്യാതയായ മലയാളി നഴ്സിന്റെ ശവസംസ്കാരം നടത്തി
കുവൈറ്റിൽ കോവിഡ് ബാധിച്ച് നിര്യാതയായ മലയാളി നഴ്സിന്റെ ശവസംസ്കാരം നടത്തി. സാല്‍മിയ ഏരിയയിലെ താമസക്കാരൻ മനോജ് മാത്യു നിരപ്പേലിന്റെ ഭാര്യ ലൗലി മനോജ് ആണ് ഇന്നലെ രാത്രി കോവിഡ് ബാധിച്ച് നിര്യാതയായത്. റോയൽ ഹയാത്ത് ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന പരേത കഴിഞ്ഞ മൂന്നുവർഷമായി അർബുദ ചികിത്സയിൽ ആയിരുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്നു മാസം മുമ്പ് കോവിഡ് ബാധിതയായെങ്കിലും രോഗമുക്തി നേടിയിരുന്നു. തുടര്‍ന്ന് കാന്‍സര്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ഇന്നു രാവിലെ സുലൈബിഖത് ശ്മശാനത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ശവസംസ്കാത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപത കുറുമ്പനാടം അസംപ്ഷന്‍ ചര്‍ച്ച് ഇടവകാംഗമാണ്. മക്കൾ- മെല്‍വിന്‍, മേവിന്‍, മെലിന്‍.