വീണ്ടും യു കെയിൽ കോവിഡ് മരണം .യുകെ മലയാളികൾക്ക് മറ്റൊരു ദുഃഖ വാർത്ത കൂടി .ഷെഫിൽഡിലെ ആദ്യകാല മലയാളിയും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെയും റോതെർഹാം മലയാളി അസോസിയേഷന്റെയും ആദ്യ കാല മെമ്പറും സാമൂഹീക സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ദിനേശ് മേടപ്പള്ളി (51) ആണ് അൽപ്പം മുൻപ് വിടപറഞ്ഞത് .
കോവിഡ് ബാധിതനായി ബാൺസലി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ വെൻറ്റിലേറ്ററിൽ ആയിരുന്നു . എന്നാൽ പ്രതീക്ഷകൾ വിഫലമാക്കി ദിനേശ് ഇന്ന് വൈകിട്ട് മരണത്തിനു കീഴടങ്ങുകയായിരുന്നു. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയാണ് ദിനേശ്. സംസ്‌കാര ശ്രുശൂഷകൾ പിന്നീട്
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha