വിവിധ ആഘോഷ വേളകളില്‍ ജനങ്ങള്‍ക്ക് ആശംസകളോടെ - ഇന്ത്യൻ എംബസി,അയർലണ്ട്

“വിവിധ ആഘോഷവേളകളില്‍ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആശംസകള്‍. ഈ ഉത്സവങ്ങള്‍ രാജ്യത്തെ സാഹോദര്യ മനോഭാവം കൂടുതല്‍ ആഴത്തിലുള്ളതാക്കട്ടെ. അത് സന്തോഷവും നല്ല ആരോഗ്യവും കൊണ്ടുവരട്ടെ. വരും സമയങ്ങളില്‍ കോവിഡ്-19 ഭീഷണിക്കെതിരെ ഒരുമിച്ച് പോരാടാനുള്ള ശക്തി നമുക്ക് ലഭിക്കട്ടെ.ശുഭോ നബോ ബര്‍ഷോ, പൊയ്‌ല ബൈശാഖ് ആശംസകള്‍. എല്ലാവര്‍ക്കും ആരോഗ്യവും പുഗോഗതിയുമുള്ള ഒരു വര്‍ഷം ആശംസിക്കുന്നു. എല്ലാവര്‍ക്കും സന്തോകരമായ വിഷു ആശംസിക്കുന്നു! പുതു വര്‍ഷം പുതിയ പ്രതീക്ഷകളും പുതിയ ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. വരും വര്‍ഷം എല്ലാവരുടെയും ജീവിതത്തില്‍ നല്ല ആരോഗ്യവും സൗഖ്യവും കൊണ്ടുവരട്ടെ.

"ഇന്ത്യൻ ഐക്യം വിളിച്ചോതി വിവിധ ഉത്സവങ്ങൾ ഇന്ന് ഇന്ത്യ ആഘോഷിക്കുന്നു  ഉഗാഡി, പുത്താണ്ടു, പൊയില ബോയിഷാഖ്, വിഷു, ബൈസാക്കി, മഹാവിഷുബ സംക്രാന്തി, ഗുഡി പദ്വ, ബിഹു, റമദാൻ എന്നീ അവസരങ്ങളിൽ എംബസി എല്ലാവര്ക്കും   ആശംസകൾ നൽകുന്നു. ഈ ഉത്സവങ്ങൾ വൈവിധ്യത്തിലെ ഐക്യത്തെ പ്രതീകപ്പെടുത്തുന്നു. ഈ ഉത്സവങ്ങൾ എല്ലാവർക്കും നല്ല ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ നൽകട്ടെ".അയർലണ്ടിലെ ഇന്ത്യൻ എംബസി

വിഷു

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌.

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്, അവയെല്ലാം ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭത്തിൻ്റെ ആഘോഷമാണ്

ബിഹു

ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.

ബൈഹാഗ്‌ 

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടിൽ പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.

മഹാവിഷുബ സംക്രാന്തി

മഹാഭിഷുബ സംക്രാന്തി എന്നും അറിയപ്പെടുന്ന മഹാവിഷുബ സംക്രാന്തി ഒഡീഷയിലെ പരമ്പരാഗത സൗരോർജ്ജ പുതുവർഷമാണ്. മഹാവിഷുബ സംക്രാന്തി ചരിത്രപരമായി അടയാളപ്പെടുത്തിയത് സൂര്യൻ പീസുകളിൽ നിന്ന് ഏരീസിലേക്ക് നീങ്ങുന്ന വർഷമാണ്. ഇതൊരു പുരാതന ഉത്സവമാണ്, ഇത് ആദ്യമായി നിരീക്ഷിച്ചപ്പോൾ, ഏരീസിലേക്കുള്ള സൂര്യന്റെ ചലനം വടക്കൻ അർദ്ധഗോളത്തിൽ വസന്തത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന വെർണൽ ഇക്വിനോക്സിനോട് (മാർച്ച് 21) അടുത്തായിരിക്കുമായിരുന്നു. ഈ സംഭവങ്ങളുടെ തീയതികൾ‌ ഇന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നു, കാരണം ഭൂമിയുടെ അച്ചുതണ്ടിൽ‌ 25,000 സൈക്കിളിനു മുകളിലുള്ള ചലനം - പ്രദിക്ഷിണം  എന്നറിയപ്പെടുന്നു.

റമദാൻ

ഇസ്‌ലാം വിശ്വാസികൾ വളരെ പവിത്രമായ ഒന്നായി പരിഗണിക്കുന്ന ഒരു മാസമാണ് റമദാൻ. റമദാനെപ്പറ്റി ഖുർആനിൽ :"ജനങ്ങൾക്ക്‌ മാർഗദർശക മായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച്‌ കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട്‌ നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരകുന്നുവോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു"- വി.ഖു 2:185

പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്. ദിനേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്‌ലാം ലക്‌ഷ്യം വെക്കുന്നത്.

Embassy wishes you on occasion of Ugadi, Puthandu, Poila Boishakh, Vishu, Baisakhi, Mahavishuba Sankranti, Gudi Padwa,...

Posted by India in Ireland (Embassy of India, Dublin) on Tuesday, 13 April 2021
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...