ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ ആയി നമ്മൾ മലയാളികൾ എത്തിച്ചേരാത്ത രാജ്യങ്ങൾ ചുരുക്കമേ ഉണ്ടാകുവാൻ സാധ്യത ഉള്ളു. ഗൾഫ് രാജ്യങ്ങളിലെ സാധ്യതകൾക്കു പുറമേ, യൂറോപ്പിലെയും മറ്റു വികസിത രാജ്യങ്ങളിൽ നമ്മൾക്ക് ജീവിതങ്ങൾ പടുത്തുയർത്താൻ സാധ്യമായിട്ടുണ്ട്.
IELTS, OET, തുടങ്ങിയ പരീക്ഷകളിൽ മികച്ച വിജയം നേടുന്നവർക്ക് ഇപ്പോഴും പുതിയ വാതായനങ്ങൾ തുറന്ന് ഇരിക്കുന്നു കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, യു കെ, തുടങ്ങിയ രാജ്യങ്ങൾ....
അവസരങ്ങളും ചൂഷണങ്ങളും :
IELTS, OET, തുടങ്ങിയ പരീക്ഷകളിൽ ഉയർന്ന സ്കോർ കരസ്ഥമാക്കാൻ സാധിക്കാത്ത വിഭാഗത്തിൽ പെടുന്നവരെ മുകളിൽ പറഞ്ഞ വികസിത രാജ്യങ്ങളോട് ജീവിതനിലവാരത്തിൽ അടുത്തുനിൽക്കുന്ന സ്ഥലങ്ങളിലേക്ക് ചേക്കേറുവാൻ ഇന്ന് ഒരുപാട് അവസരങ്ങളുമായി നമ്മളെ മാടി വിളിക്കുന്നുണ്ട് നിരവധിയായ ഏജൻസികൾ നമ്മളുടെ നാട്ടിൽ.
യൂറോപ്പിലെ നിരവധിയായ രാജ്യങ്ങളിൽ പ്രത്യേകിച്ച് മാൾട്ട, ലാത്‌വിയ, പോളണ്ട്, ലിത്വാനിയ,etc... എന്നീ രാജ്യങ്ങളിൽ വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ നിങ്ങൾക്കു മുൻപിൽ അവസരങ്ങളുടെ അറിയിപ്പുമായി നിരവധി റിക്രൂട്ടിങ്, എജുക്കേഷനൽ കൺസൾട്ടൻസി സ്ഥാപനങ്ങൾ വരുന്നുണ്ട്.
നാട്ടിൽ നിന്നും പത്ര പരസ്യങ്ങളിലൂടെ മോഹനവാഗ്ദാനങ്ങൾ നൽകി നിരവധിയായ ചെറുപ്പക്കാരെ സ്റ്റുഡന്റ് വിസ എന്ന അവസരം ഉപയോഗിച്ച് ജീവിതം പടുത്തുയർത്താം എന്ന് വിശ്വസിപ്പിക്കുന്നു. ഷെങ്കൻ വിസാ എന്ന വലിയ അവസരം ഉപയോഗിച്ച് ഒരു രാജ്യത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്ക് ജോലി സാധ്യതകൾ കണ്ടെത്താമെന്നും അഥവാ പഠനം പൂർത്തിയായാൽ അവിടെതന്നെ ജോലി സാധ്യതകൾ ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നു. എന്നാൽ പഠന വിസ എന്നത് മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നൽകുന്നത് പഠനത്തിനുവേണ്ടി മാത്രമാണെന്നു, കാനഡയിലും മറ്റു രാജ്യങ്ങളിലും നൽകുന്ന സ്റ്റേ ബാക്ക് ഓപ്ഷൻ ഇല്ല എന്ന വസ്തുത എല്ലാവരും തിരിച്ചറിയണം. നിരവധിയായ ചെറുപ്പക്കാർ ഈ രാജ്യങ്ങളിൽ ചതിക്കുഴികളിൽ പെട്ട് കഷ്ടപ്പെടുകയാണ് എന്ന വസ്തുത ആയി നിലനിൽക്കുന്നു.
ഇന്ന് അവസരങ്ങൾ തേടി എത്തിക്കൊണ്ടിരിക്കുന്ന യൂറോപ്പിലെ ഒരു കൊച്ചു രാജ്യമാണ് മാൾട്ട. നഴ്സിംഗ് മേഖലയിൽ നിരവധി മലയാളികൾ എത്തിക്കൊണ്ടിരിക്കുന്നു, അതുപോലെ തന്നെ മറ്റു മേഖലകളിലും. രജിസ്ട്രേഡ് നഴ്സിംഗ് പദവി ലഭിക്കുന്നതിന് പ്രത്യേകം പരീക്ഷകളും യോഗ്യതകളും IELTS Score 6 ആവശ്യമാണ്. മുമ്പ് സപ്പോർട്ടിംഗ് സ്റ്റാഫ് അഥവാ Carer Staff ആയി ജോലി ലഭിക്കുന്നതിന് IELTS ബാധകമല്ലായിരുന്നു. എന്നാൽ ഇപ്പോൾ കുറഞ്ഞ Score എങ്കിലും വേണമെന്ന് ഏജൻസികൾ പറയുന്നു. നഴ്സിങ് മേഖലയിൽ ഉള്ള എല്ലാവരും ഇവിടെ മേൽപ്പറഞ്ഞ തസ്തികയിലാണ് ജോലി ആരംഭിക്കുന്നത്.
300 യൂറോ അഥവാ അതിൽ താഴെയുള്ള തുകയാണ് ഇവിടെ വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാകുന്നതിനുള്ള ഗവൺമെന്റ് ഫീസ്. എന്നാൽ 3.5 ലക്ഷം മുതൽ 8 ലക്ഷം രൂപവരെ ഇടനിലക്കാരായി നിൽക്കുന്ന ഏജൻസികൾ ഇവിടെ ഈടാക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.
കൺസൾട്ടൻസി വഴി വന്നിരിക്കുന്ന നിരവധിയായ സ്റ്റുഡന്റ് വിസക്കാർ ഇപ്പോൾ മാൾട്ടയിൽ ദുരിതത്തിൽ കഴിയുകയാണ്. വർക്ക് പെർമിറ്റ് വഴി ശരിയായ രീതിയിൽ നഴ്സിംഗ് മേഖലയിലുള്ളവർക്ക് ഇവിടെ ജോലി ലഭിക്കും എന്ന സാഹചര്യം നിലനിൽക്കെ പതിമൂന്നോളം നേഴ്സുമാർ ടി ഏജൻസി വഴി വന്നു എന്തു ചെയ്യുമെന്നറിയാതെ ഭക്ഷണമുൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് വരെ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തിലാണ്. സ്റ്റുഡന്റ് വിസ ഒരിക്കലും ഇവിടെ മാറ്റി ലഭിക്കുകയില്ല.
അതുപോലെതന്നെ വിദ്യാഭ്യാസ മേഖലയിലും മോഹനവാഗ്ദാനങ്ങൾ നൽകി നിരവധി യുവാക്കള് ചതിക്കപ്പെട്ട് ഇരിക്കുകയാണ്. ചുരുങ്ങിയ പഠന ചെലവിന് അതിന്റെ ഇരട്ടിയിലധികം രൂപയാണ് ഓരോ വിദ്യാർത്ഥികളുടെ മേൽ ഈടാക്കുന്നത്. പ്രസ്തുത സ്ഥാപനം വഴി അയയ്ക്കുന്ന ഓരോ വ്യക്തിയോടും പ്രത്യേകം ഉപദേശമായി നൽകുന്നത് Malta രാജ്യത്ത് ഉള്ള മലയാളികളോട് അഭിപ്രായം ചോദിക്കരുത് അങ്ങനെ ചോദിച്ചാൽ അവർ നിങ്ങളെ നിരുത്സാഹപ്പെടുത്തും അതുകൊണ്ട് അവരുമായി ബന്ധപ്പെടേണ്ട എന്ന ഉപദേശം നൽകിടുന്നു.കൂടാതെ പഠന മേഖലയിൽ നിരവധിയായ യുവാക്കൾ ദൈനംദിന ചെലവുകൾക്കായി പാർട് ടൈം ജോലി illegal ആയി ചെയ്യുന്നു എന്നുള്ളതും ഒരു വസ്തുതയാണ്.
നന്മയുടെ വെളിച്ചം പകരുവാൻ ഈ കുറിപ്പ് സഹായകമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഇി കുറുപ്പിന്റെ വിശദാംശങ്ങൾ പകർന്നുനൽകിയ മാൾട്ടയിൽ നിന്നുള്ള മലയാളി സുഹൃത്തുക്കൾക്ക് കടപ്പാട് രേഖപ്പെടുത്തുന്നു......
☎:+356 7797 4911
നിങ്ങൾക്ക് കൂടുതലായി മാൾട്ട രാജ്യത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഗവൺമെന്റ് ഒഫിഷ്യൽ വെബ്സൈറ്റ് വഴി ലഭ്യമാണ്.
India in Malta -
High Commission of India, Malta
☎:+356 2148 0416
Send message
inf.valletta@mea.gov.in
Malta Gov
കൂടാതെ അവിടെ നിലവിൽ ഉള്ള മലയാളി സംഘടനകളോടും കമ്യൂണിറ്റികൾ വഴിയായി കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാവുന്നതാണ്
ഈ കുറിപ്പ് നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്കായി പകർന്നു കൊടുക്കണം