ന്യൂയോര്‍ക്ക്: ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ മൂന്നു യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയില്‍ തിരിച്ചെത്തി. റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസിലെ സെര്‍ജി റിഷികവ്, സെര്‍ജി കുഡ് സ്വെര്‍ച്കോവ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ കേറ്റ് റൂബിന്‍സ് എന്നിവരാണ് ശനിയാഴ്ച എത്തിയത്.
കസാഖ്സ്താനിലെ ജെസ്കാസ്ഗന്‍ പട്ടണത്തില്‍നിന്നും 150 കിലോമീറ്റര്‍ അകലെയാണ് ഇവര്‍ ഇറങ്ങിയത്. തന്മാത്രാ ജീവശാസ്ത്രജ്ഞയായ റൂബിന്‍സിന്റെയും മുന്‍ സൈനിക പൈലറ്റായ റൈക്കോവിന്റെയും രണ്ടാമത്തെ ദൗത്യമായിരുന്നു ഇത്. സ്വെര്‍കോവിന്റേത് ആദ്യ ദൗത്യവും
സോയുസ് എം.എസ്.~17 വാഹനത്തിലായിരുന്നു യാത്ര. 2020 ഒക്ടോബര്‍ 14~നാണ് ഇവര്‍ നിലയത്തിലെത്തിയത്. ആകെ ചെലവിട്ടത് 185 ദിവസം.