ജനുവരി 16 മുതല്‍ ആരംഭിച്ച കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡല്‍ഹി എയിംസില്‍ പ്രധാനമന്ത്രിയും വാക്‌സിന്‍ സ്വീകരിച്ചു.
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി. രണ്ടാംഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുക.
ഇന്ത്യയിൽ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കൊവിന്‍ വെബ്‌സൈറ്റിലൂടെ മാത്രം | രജിസ്ട്രേഷൻ 2021 മാർച്ച് 1 ന് തുറക്കും.രാജ്യത്ത് കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന് കൊവിന്‍ വെബ്‌സൈറ്റ് വഴി മാത്രം. രണ്ടാം ഘട്ട വാക്‌സിനേഷന്റെ രജിസ്‌ട്രേഷനാണ് www.cowin.gov.in വെബ്‌സെറ്റിലൂടെ മാത്രമാക്കിയത്. കൊവിന്‍ ആപ് ഉപയോഗിച്ചുള്ള രജിസ്‌ട്രേഷന് സാധ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സര്‍ക്കാര്‍ പോര്‍ട്ടലായ കൊവിനില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗമുള്ളവര്‍ക്കുമാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കും. ഇതില്‍ 100 രൂപ സ്വകാര്യ ആശുപത്രികളുടെ സര്‍വീസ് ചാര്‍ജാണ്.
നിങ്ങളുടെ മാതാപിതാക്കൾക്കും മറ്റ് മുതിർന്ന പൗര അംഗങ്ങൾക്കും ദയവായി സന്ദേശം നൽകുക.
മുതിർന്ന പൗരന്മാർക്ക് COVID വാക്‌സിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം
- കോവിൻ www.cowin.gov.in ലേക്ക് ലോഗിൻ ചെയ്യുക
- നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
- നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിക്കാൻ ഒരു ഒടിപി ലഭിക്കും
- നിങ്ങളുടെ പേര്, പ്രായം, ലിംഗഭേദം എന്നിവ പൂരിപ്പിക്കുക
- ഒരു ഐഡന്റിറ്റി രേഖ അപ്‌ലോഡ് ചെയ്യുക
- 45+ ആണെങ്കിൽ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് കോമോർബിഡിറ്റി പ്രൂഫായി അപ്‌ലോഡുചെയ്യുക. (പ്രായം 45 വയസ് മുതല്‍ 59 വയസ് വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്ന് സ്ഥിരീകരിക്കണം)
- വാക്‌സിനേഷൻ കേന്ദ്രം, തീയതി തിരഞ്ഞെടുക്കുക. (രജിസ്‌ട്രേഷന്‍ സമയത്ത് കൊവിഡ് വാക്‌സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണാനാകും. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യേണ്ടതാണ്.)
- ഒരു മൊബൈൽ നമ്പർ വഴി 4എണ്ണം വരെ രജിസ്ട്രേഷൻ നടത്താം. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.(അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം.വാക്‌സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകള്‍ എഡിറ്റു ചെയ്യാനോ ഇല്ലാതാക്കാനോ കഴിയും)
- ഓപ്പണ്‍ സ്ലോട്ടുകളുടെ വിശദാംശങ്ങളും കോവിനില്‍ പ്രസിദ്ധീകരിക്കും. ഏതൊരു ഗുണഭോക്താവിനും അവരുടെ മുന്‍ഗണനയും സൗകര്യവും നോക്കി എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യതയ്ക്കനുസരിച്ച് ഒരു സ്ലോട്ട് തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും കഴിയും.
- സാങ്കേതിക വൈദഗ്ധ്യമില്ലാത്ത മുതിർന്ന പൗരന്മാർക്കും മറ്റ് ഓപ്ഷനുകൾ ലഭ്യമാണ്.(അവർക്ക് പൊതു സേവന കേന്ദ്രങ്ങളിൽ പോയി സ്വയം രജിസ്റ്റർ ചെയ്യാം.)
- ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.
- ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതി ഓട്ടോമെറ്റിക്കായി ലഭ്യമാകുന്നതാണ്.