ലണ്ടനിലെ ഹെയ്സിലെ ചസർ അവന്യൂവിൽ (Chaucer Avenue, Hayes) താമസിക്കുന്ന തിരുവനന്തപുരം, പൂവർ സ്വദേശിയായ പത്മരാജന്‍ (പപ്പേട്ടന്‍-55) , നിര്യാതനായി.പത്മരാജന്റെ മരണവാർത്ത ഹെയ്സ് മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. ഇന്നലെ 18 മാർച്ച് വൈകീട്ട് 5.30 യോടെയാണ് വിയോഗം.
പദ്മകുമാർ,( പപ്പൻ) ക്യാൻസർ ബാധിച്ച് ഹില്ലിംഗ്ഡൺ ട്രസ്റ്റിലെ മൗണ്ട് വെർനോൺ ആശുപത്രിയിൽ കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു.പത്മരാജനും കുടുംബവും രണ്ടു പതിറ്റാണ്ടായി യുകെയിലുണ്ട് .വെസ്റ്റ് മിഡിൽസെക്സ് ഹോസ്പിറ്റലിൽ എൻഎച്ച്‌എസ് സ്റ്റാഫായി പപ്പൻ ജോലി ചെയ്‌ത് വരികയായിരുന്നു.ഭാര്യ ജ്യോതിയും എന്‍എച്ച്എസ് ജീവനക്കാരിയാണ്. സംസ്ക്കാര ശുശ്രുഷകൾ പിന്നീട്.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
യുകെ മലയാളി പത്മരാജന്‍ (പപ്പേട്ടന്‍-55 ) ഇന്നലെ നിര്യാതനായി https://t.co/y0GpGGnlhC pic.twitter.com/68JOS1IjNn
— UCMI (@UCMI5) March 19, 2021