അയർലണ്ടിലെ നോക്ക് ദേവാലയത്തിന് ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ പദവി
അയർലൻഡിലെ കൗണ്ടി മയോയിലെ നോക്ക് ദൈവാലയത്തെ ‘ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന പദവിയിലേക്ക് ഉയർത്തി ഫ്രാൻസിസ് പാപ്പ. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് 19ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും. വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തോടനുബന്ധിച്ചാണ് ഐറിഷ് വിശ്വാസീസമൂഹത്തിന് ഫ്രാൻസിസ് പാപ്പായുടെ സമ്മാനം ലഭിച്ചത്.
മാർച്ച് 19ന് പ്രാദേശിക സമയം വൈകിട്ട് 7.30ന് ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം ലഭിക്കും. തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. റിച്ചാർഡ് ഗിബ്ബൻസ് ആയിരിക്കും സഹകാർമ്മികൻ. തീർത്ഥാടനകേന്ദ്രത്തെ ഈ വിശേഷാൽ പദവിയിലേക്ക് ഉയർത്തുന്നതിനോട് ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. knockshrine.ie എന്ന വെബ്‌സൈറ്റിലൂടെയും തീർത്ഥാടന കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയും തിരുക്കർമങ്ങൾ തത്‌സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും.
1879 ഓഗസ്റ്റ് 21നാണ് ഗ്രാമം മുഴുവൻ സാക്ഷ്യം വഹിച്ച പ്രത്യക്ഷീകണം നടന്നത്. ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ട് നിന്ന മാലാഖമാരുടെ അകമ്പടിയോടുകൂടിയുള്ള പ്രത്യക്ഷീകരണം സ്വർഗീയ പ്രതീതി കൊണ്ടുവന്നു. ഗ്രാമം മുഴുവൻ ഇതിന് സാക്ഷ്യം വഹിച്ചുവെങ്കിലും ഏതാണ്ട് പതിനഞ്ച് പേരുടെ സാക്ഷ്യമാണ് പ്രത്യക്ഷീകരണം സ്ഥിരീകരിച്ചത്. 1879ലും 1936ലുമായി രണ്ട് കമ്മീഷനുകൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രത്യക്ഷീകരണങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.
നോക്ക് ദൈവാലയത്തെ ‘ഇന്റർനാഷണൽ മരിയൻ ആൻഡ് യൂക്കരിസ്റ്റിക് ഷ്രൈൻ’ എന്ന പദവിയിലേക്ക് ഉയർത്തുന്നത് ഈ കാരണത്താലാണ്. ഫ്രാൻസിസ് മാർപാപ്പയും വി മദർ തെരേസയും വി ജോൺ പോൾ രണ്ടാമൻ മാർപാപ്പയും സന്ദർശിച്ചിട്ടുണ്ട് ഈ ദേവാലയം.
ടുവാം ആർച്ച്ബിഷപ്പ് മൈക്കിൾ നിയറിയാണ് നോക്ക് ദൈവാലയത്തെ ഈ പദവിയിലേക്ക് ഉയർത്താൻ പാപ്പയോട് അഭ്യർത്ഥിച്ചത്.
നിങ്ങൾക്ക് ചോദിക്കാം ? വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളിലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️
JOIN WHATS APP UCMI(യുക്മി) 8 : https://chat.whatsapp.com/FpGUocfIS6lClOaCWos13f
കൂടുതൽ വിവരങ്ങൾക്ക് കാണുക :
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്.
അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali