പെർത്തിലെ കൂജീ ബീച്ചിൽ 23 മാർച്ച് 2021 ന് കുളിക്കാനിറങ്ങി മുങ്ങി മരിച്ച മലയാളി രാജ്യാന്തര വിദ്യാർത്ഥി കെവിന്റെ മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് പെർത്തിലെ മലയാളി സമൂഹം.
ആലുവ സ്വദേശിയാണ് മരിച്ച കെവിൻ. ഇദ്ദേഹത്തിന്റെ ഭാര്യയും നാല് വയസ്സുള്ള മകനും മാതാപിതാക്കൾക്കൊപ്പം ആലുവയിലാണ്.നാട്ടില്‍ ഭാര്യയും രണ്ടുവയസ്സുള്ള കുഞ്ഞുമുണ്ട്. അവരെ എങ്ങനെയും പെർത്തിൽ എത്തിക്കുവാനുള്ള തീവ്ര പരിശ്രമത്തിൽ ആയിരുന്നു കെവിൻ. കോവിഡ് മഹാമാരിയയൊരുന്നു തടസം. പെര്‍ത്ത് സെന്റ ജോസഫ് പള്ളി ജൂണ്ടലപ് സെന്‍ട്രലില്‍ ഗായകനും വേദപാഠ അധ്യാപകനുമായിരുന്നു നാട്ടില്‍ ആലുവ മംഗലപ്പുഴ സെന്റ ജോസഫ് സീറോ മലബാര്‍ ഇടവകാംഗമാണ്. ഭാര്യ ഇരിഞ്ഞാലക്കുട സ്വദേശിനി അമുല്യാ ചിറയത്ത്, മകന്‍ കെന്‍.
പെർത്തിലെ ഈഡിത്ത് കോവൻ സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന കെവിൻ കരിയാട്ടിയാണ് ചൊവ്വാഴ്ച്ച മുങ്ങി മരിച്ചത്.ഈഡിത്ത് കോവൻ സർവകലാശാലയിൽ രണ്ടാം വർഷം പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിയായിരുന്നു കെവിൻ.
പെർത്തിലെ കൂജീ ബീച്ചിൽ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു 33 കാരനായ കെവിൻ. സംഭവ സമയത്ത് കെവിൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ സുഹൃത്ത് രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നുവെന്ന് ഈ സുഹൃത്തിന്റെ ബന്ധുവായ ഷൈബു നാരായണൻ പറഞ്ഞു.സംഭവത്തെക്കുറിച്ച് പൊലീസിന് ചൊവാഴ്ച്ച വിവരം ലഭിച്ചുവെന്നും രക്ഷാപ്രവർത്തകർ ചേർന്ന് കരക്കെത്തിച്ചെങ്കിലും പ്രതികരിക്കുന്നില്ലായിരുന്നു വെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ്
ആംബുലൻസ് എത്തി ഫിയോന സ്റ്റാൻലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.
കെവിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ ഞെട്ടലിലാണ് പെർത്തിലെ മലയാളി സമൂഹം. ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
സംഭവത്തിൽ കൊറോണർ റിപ്പോർട്ട് തയ്യാറാക്കുകയാണ് പോലീസ്. റിപ്പോർട്ടിനായി രണ്ടാഴ്ച കാത്തിരിക്കേണ്ടി വന്നേക്കും എന്ന് പോലീസ് അറിയിച്ചുവെന്നും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ വിവിധ മലയാളി കൂട്ടായ്മകൾ ആവശ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സർവകലാശാലയിൽ നിന്ന് തുടർനടപടികൾക്കാവശ്യമായ വിവരങ്ങളും ഇൻഷുറൻസിന്റെ കാര്യങ്ങളുമെല്ലാം അന്വേഷിച്ച് വരികയാണ് എന്നും സുഹൃത്ത് ഷൈബു നാരായണൻ സൂചിപ്പിച്ചു.
കുടുംബത്തിന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു. ആദരാഞ്ജലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്.