സീനിയർ കെയർ വിസ
ഏതെങ്കിലും വിധത്തിൽ യുകെ പോലെ ഒരു വികസിത രാജ്യത്തു എത്തിപ്പെടാൻ കഴിയുക എന്നത് ശരാശരി മലയാളി യുവത്വത്തിന്റെ നിറമുള്ള സ്വപ്നം തന്നെയാണ് . അതിനാലാണ് എന്തെങ്കിലും ഒരവസരം നോക്കി ഇരിക്കുന്നവരുടെ അടുത്തേക്ക് റിക്രൂട്ട് ഏജൻസികളും മറ്റും എത്തുമ്പോൾ ഇയ്യാമ്പാറ്റകളെ പോലെ നമ്മൾ പാഞ്ഞെത്തുന്നത് . ഇപ്പോൾ കേരളത്തിൽ നിന്നും യുകെ മലയാളികളെ തേടി എത്തികൊണ്ടിരിക്കുന്ന ചോദ്യമാണ് കെയറർ ( പ്രധാനമായും വൃദ്ധരെയും മറ്റും പരിപാലിക്കൽ) ആയി എത്താൻ പറ്റുമോയെന്നു .
കടുപ്പമുള്ള ഇന്ഗ്ലീഷ് ഭാഷ ടെസ്റ്റിൽ ഇളവോടെ എത്താം എന്ന സുന്ദരമായ വാഗ്ദാനമൊക്കെയാണ് മിക്കവർക്കും ആകർഷകമായി മാറുന്നത് . എന്നാൽ കേട്ടപോലെ അത്ര ഈസി ആയി ഈ കടമ്പയൊന്നും കടക്കാനാകില്ല എന്നതാണ് സത്യം .