ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച,- ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു | ഫ്രാൻസിസ് മാർപാപ്പയുടെ കുർബാന ഇന്ന് രാവിലെ |അയർലണ്ടിലെ പള്ളികളിലും ഇന്ന് ഓശാന പെരുന്നാൾ.


ഓശാന പെരുന്നാൾ ആശംസകൾ 🌿

അയർലണ്ടിലെ പള്ളികളിലും ഇന്ന് ഓശാന പെരുന്നാൾ. കേരളീയ രീതിയിൽ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും ഇപ്രാവശ്യം നടക്കുകയില്ല.കോവിഡിന്റെ നിലവിലെ നിയന്ത്രണങ്ങൾക്കിടയിലും പള്ളികളിൽ ഓൺലൈൻ ആയി തിരുകർമ്മങ്ങളിൽ പങ്കെടുക്കാം.സിറോ മലബർ സഭയിലും, ഇന്ത്യൻ ഓർത്തഡോക്സ് സഭയിലും യാക്കോബായ സഭയിലും തെങ്ങിൻ കുരുത്തോലകൾ ഉപയോഗിച്ചുകൊണ്ടാണ് ഓശാന ആചരിക്കുന്നത്.പലരും നാട്ടിൽ പോയി ആഘോഷിക്കണമെന്നു കരുതിയിരുന്നെങ്കിലും കൊറോണ വഴിമുടക്കി. കൂടുതലും ആളുകൾക്ക് ഇപ്രാവശ്യം താമസിക്കുന്ന ഇടങ്ങളിൽ ,ജോലി ചെയ്യുന്ന രാജ്യങ്ങളിൽ ഈസ്റ്ററും ആഘോഷിക്കേണ്ടിവരും. 


ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ആചരിക്കുന്നു. പ്രതിരോധത്തിന്റെ ഭാഗമായി ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലാണ്. ക്രെെസ്‌തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ പള്ളികളിൽ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല. അഞ്ചുപേരിൽ താഴെ മാത്രമേ ചടങ്ങുകളിൽ പാടുള്ളൂവെന്ന നിർദേശം പാലിക്കണമെന്നു സഭാപിതാക്കന്മാർ ദേവാലയങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം കുർബാനയിൽ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷൻമാർ നിർദേശം നൽകിയിരിക്കുന്നത്.

സിറോ മലബാർ സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ഓശാന ഞായർ ചടങ്ങുകൾ 

കൊച്ചി സിറോ മലബാർ സഭയുടെ ആസ്ഥാനത്ത് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയ്‌ക്ക് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ കുർബാനയും കുരുത്തോല വെഞ്ചിരിപ്പും നടന്നു. എന്നാൽ, എവിടെയും ആളുകളെ പ്രവേശിപ്പിച്ചില്ല. വിശുദ്ധവാര ചടങ്ങുകളെല്ലാം ആളുകളില്ലാതെ പള്ളികളിൽ നടക്കും. ഉയിർപ്പുത്തിരുന്നാൾ ദിവസവും വിശ്വാസികൾക്ക് പള്ളികളിൽ പോകാൻ സാധിക്കില്ല.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ സുവിശേഷ വിവരണങ്ങൾ അടിസ്ഥാനമാക്കിയാണ് ക്രൈസ്തവരിലധികവും ഓശാന ഞായർ ആചരിക്കുന്നത്.

കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ പീഡാനുഭവ കാലത്തിന്റെ ആരംഭം കുറിച്ചുകൊണ്ടു വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.

എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.  ക്രിസ്തുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിക്കുന്ന ദിനമാണ് ഇന്ന്. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഇന്നത്തെ ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. ഹോശന എന്ന എബ്രായ പദത്തിന്‍റെ അര്‍ഥം സ്തുതിപ്പ് എന്നാണ്. ഇതിന്‍റെ ഭാഷാന്തര രൂപമാണ് ഓശാന (Osana Sunday). വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. 

ഇതിന്‍റെ സ്മരണപുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്‍റെ തുടക്കവും ഓശാന ഞായറിലാണ്.  


മഹത്വത്തിന്റെ രാജാവായ മിശിഹായേ, വിനീതനായി കഴുതക്കുട്ടിയുടെ പുറത്ത് ഓർശലേം ദൈവാലയത്തിലേയ്ക്കു എഴുന്നെള്ളിയ നിന്നെ ഞങ്ങൾ ആരാധിക്കുന്നു. നീതിമാനും പ്രതാപവാനുമായ രാജാവേ, നിനക്ക്  ഓശാന പാടിയ സീയോൻ മക്കളുടെ കീർത്തനങ്ങളോടുകൂടി ഞങ്ങളുടെ പ്രാർത്ഥനകളും സ്തുതിഗീതങ്ങളും സ്വീകരിക്കണമേ. ഓശാന പാടി നിന്നെ എതിരേറ്റ ജനങ്ങളെപ്പോലെ സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ട് നിന്നെ എതിരേൽക്കുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. നിന്റെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കുചേർന്നു ഈ പെസഹാരഹസ്യങ്ങൾ അനുഷ്ഠിയ്ക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ. സകലത്തിന്റേയും നാഥാ, എന്നേയ്ക്കും.

ആമേൻ.

(സിറോ മലബർ സഭയുടെ ഓശാന ഞായർ കർമങ്ങളിൽ നിന്നും)

അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.

പാം ഞായറാഴ്ച മാസ്സിനായി ഫ്രാൻസിസ് മാർപാപ്പയുടെ കുർബാന ഇന്ന് രാവിലെ  . റോം സമയം രാവിലെ 10:30 ന് പ്രക്ഷേപണം ആരംഭിക്കുന്നു. (ഇംഗ്ലീഷ് ഭാഷാ വ്യാഖ്യാനം നൽകിയിട്ടുണ്ട്.

LIVE: Join Pope Francis for Mass on Palm Sunday. Broadcast begins at 10:30 AM Rome time. (English-language commentary is provided.)

Posted by Vatican News on Sunday, March 28, 2021

കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻ‌റിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.

ഓശാന ഞായർ വർഷം തോറും, നിശ്ചിത തീയതിയിൽ ആഘോഷിക്കുന്നതിനു പകരം, ചില പ്രത്യേക മാനദണ്ഡങ്ങൾ വച്ചു തീയതി കണക്കാക്കപ്പെടുന്ന ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച ആചരിക്കുന്നതിനാൽ മാറ്റപ്പെരുന്നാൾ(moveable feasts)എന്ന വിഭാഗത്തിൽ പെടുന്നു.

കൊഴുക്കട്ടയും പീച്ചാം പിടിയും

സാധാരണയായി ഓശാന ഞായറിന് മുൻപുള്ള ശനിയിൽ കൊഴുക്കട്ട എന്ന പലഹാരം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ കൊഴുക്കട്ട പെരുന്നാൾ, കൊഴുക്കട്ട ശനി എന്നും പ്രാദേശികമായി വിളിക്കുന്നുണ്ട്. അരിപ്പൊടി നനച്ച് പരത്തി, അതിനുള്ളിലേക്ക് വിളയിച്ച തേങ്ങയും ശർക്കരയും എല്ലാം ഇട്ട് ഉണ്ട ഉരുട്ടി ആവിയിൽ വേവിക്കുന്നതാണ് കൊഴുക്കട്ട. അന്നേ ദിവസം പീച്ചാം പിടിയും ഉണ്ടാക്കുന്നത് സാധാരണമാണ്. 

 നിങ്ങൾക്ക് ചോദിക്കാം ? വാർത്തകൾ , വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് ,നിങ്ങളുടെ ചിന്തകൾ ഷെയർ ചെയ്യാൻ, അറിയാൻ അയർലണ്ട് മലയാളി , ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . www.ucmiireland.com  നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 28 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം UCMI(യുക്മി) HAS 28 GROUPS | Please Find the Appropriate Group: ✔️ 



കൂടുതൽ വിവരങ്ങൾക്ക് കാണുക : 
നിങ്ങൾക്കും നിങ്ങളുടെ സൃഷ്ടികൾ അയച്ചു തരാം അത് മാറ്റങ്ങൾ വരുത്താതെ യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിൽ റൈറ്റെർസ് ചോയ്‌സ് എന്ന പംക്തിയിൽ ഉൾപ്പെടുത്തുന്നതാണ്. 

അറിയിപ്പ് : യുക് മി അയർലണ്ട് കമ്മ്യൂണിറ്റിയുടെ പോളിസി ബാധകം #IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali #Irish Vanitha #ROSEMALAYALAM #Rosemalayalam #ROSE #KERALAGLOBE #GNN

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...