യുകെ മലയാളി ആലപ്പുഴ സ്വദേശിനി അനിത ജയ്മോഹൻ നിര്യാതയായി
യുകെ മലയാളിയും ആലപ്പുഴ സ്വദേശിനിയുമായ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ മരണത്തിന് കീഴടങ്ങി. അനിത ആലപ്പുഴ തലവടി (സുബ്രഹ്മണ്യപുരം) സ്വദേശിനിയാണ്.ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ( ആമസോൺ,യുകെ ). 2006 യുകെയിൽ എത്തിയ ജെയ്‌മോഹൻ തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു.
ആദ്യം കുട്ടികൾക്ക് ബാധിച്ച ജനിതമാറ്റം വന്ന കൊറോണ വൈറസിന്റെ രണ്ടാം വരവിൽ ഭർത്താവായ ജെയ്‌മോഹനും രോഗം പിടിപെട്ടു. തുടർന്ന് ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ഡിസംബറിൽ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. നാല് മാസത്തെ ആശുപത്രിവാസത്തിൽ .. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്നലെ( 07 മാർച്ച് 2021) എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഓർമയാക്കി അനിത യാത്രയാകുകയായിരുന്നു.
മരിച്ച അനിത ജയ്മോഹന് അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്