ഗാൽവേ സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ചർച്ചിന്റെ വിശുദ്ധവാര - ഈസ്റ്റർ തിരുകർമ്മങ്ങളിൽ ഓൺലൈനിലൂടെ പങ്കെടുക്കാം.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകർമ്മങ്ങൾ സാധിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ആളുകൾക്ക് ഓൺലൈനിലൂടെ പങ്കെടുക്കത്തക്കവിധം രാവിലെയാണ് തിരുക്കർമ്മങ്ങൾ നടക്കുന്നത്.ഓശാന ഞായറാഴ്ച്ചയും ഈസ്റ്റർ ഞായറാഴ്ചയും രാവിലെ 11 മണിക്കും ബാക്കി ദിവസങ്ങളിൽ ( പെസഹാ വ്യാഴാഴ്ച , ദുഃഖവെള്ളി,ദുഃഖശനി ) രാവിലെ 10 ത്, മണിക്കും ആയിരിക്കും തിരുകർമ്മങ്ങൾ. തിരുകർമ്മങ്ങൾക്ക് ശേഷം ഗുഡ്‌ഷെപ്പേർഡ് ചർച്ച് , (Good Shepherd Church,Doughiska Road) ,ദേവാലയം personal prayer, നടത്തുവാനായി തുറക്കുന്നതാണ്. (12.00 to 3.00 pm ) കുമ്പസാരിക്കുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മറ്റു ദിവസങ്ങളിൽ കുമ്പസാരിക്കാൻ Contact : 0899741568 (Fr.Jose will be available )വിശുദ്ധവാര തിരുകർമ്മങ്ങളിലേക്ക് എല്ലാവരെയും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു.
PRO.St.Thomas SMCC Galway