അയർലണ്ടിൽ കോവിഡ് കാലത്ത് മലയാളിയെ തേടി എത്തിയത് അർഹിക്കുന്ന അംഗീകാരം - "എംബസി പ്രശസ്‌തി പത്രം" വിനോദ് പിള്ളയ്ക്ക് അഭിനന്ദനങ്ങൾ
അയർലണ്ടിൽ 2006 ൽ ആദ്യത്തെ നോൺ നാഷണൽ കമ്പനി സ്ഥാപിക്കുമ്പോൾ അതിന് വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടം ഉണ്ടായിരുന്നു.ഓസ്കാർ ട്രാവെൽസ് എന്ന കമ്പനി വളർന്ന് വലുതായി കൂടെ എല്ലായ്പ്പോഴും ഒരു പിടി സഹായങ്ങളുമായി ഓസ്കാർ ട്രാവൽസിന്റെ ഉടമ വിനോദും അറിയപ്പെട്ടു.
ഇന്ത്യക്കാർക്കും മറ്റുള്ള രാജ്യക്കാർക്കുമായി നിരവധി തവണ ടിക്കറ്റ് ബുക്കിംഗ് നടത്തി കൊടുത്ത 16 കൊല്ലത്തെ പരിചയം ഈ കൊറോണക്കാലത്തും തുണയായത് മലയാളികൾ ഉൾപ്പടെ നിരവധി പേർക്കാണ്. ഇന്ത്യൻ എംബസി ഇടപെട്ട് അയർലണ്ടിൽ തുടങ്ങിയ കൊറോണ സഹായ പ്രവർത്തനങ്ങളിൽ പല രീതിയിൽ അയർലണ്ടിലെ പരിചയവും സുഹൃത്ത് വലയവും ഉപയോഗിച്ച വിനോദിനെ തേടി എത്തിയത് അർഹിക്കുന്ന അംഗീകാരം "എംബസി പ്രശസ്‌തി പത്രം" തന്നെ.
ഈ സമയത്ത് അയർലണ്ടിൽ കുടുങ്ങി പോയവർക്കും തിരിച്ചു പോകാൻ പറ്റാഞ്ഞവർക്കും മരുന്നിനായും ജിപി കെയറിനായും താമസ സൗകര്യം ഏർപ്പെടുത്താനും ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളിൽ എംമ്പസി യുടെ സഹായങ്ങളിലേക്ക് അനേകരെ എത്തിച്ചത് വിനോദിന്റെ പ്രയത്നമാണ്. തീർച്ചയായും ഈ എംബസി അംഗീകാരം അർഹിക്കുന്നത് ആണ്, ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഇടവരട്ടെ..
OSCAR TRAVELS
☎:(01) 462 4233 📧: info@oscartravel.ie
http://www.oscartravel.ie/ OR FB: https://www.facebook.com/OscarTravel
വിനോദ് പിള്ളയ്ക്കും ഓസ്‌കാർ ട്രാവെൽസിനും ടീമിനും എല്ലാ വിധ ഭാവുകങ്ങളും അഭിന്ദനങ്ങളും ..അയർലണ്ടിലെ സാധാരക്കാരായ മലയാളികളുടെ കൂട്ടായ്‌മ യുക് മി (യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട് )
"ഇന്ത്യൻ എംബസിയിൽ നിന്നുള്ള അഭിനന്ദന കത്ത് .... നിങ്ങളുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ടീം ഓസ്കാർ സമർപ്പിക്കുന്നു.എന്റെ വാക്കുകൾ അംബാസഡർ സന്ദീപ് കുമാറിനും നിങ്ങളുടെ മാർഗനിർദേശത്തിനും പിന്തുണയ്ക്കും കീഴിൽ പ്രവർത്തിക്കാൻ ഈ അവസരം നൽകിയതിന് നന്ദി. ."
തനിക്ക് തന്ന അംഗീകാരത്തിന് നന്ദി പറഞ്ഞ് വിനോദ് മുഖപുസ്തകത്തിൽ കുറിച്ചു
A letter of appreciation from the Embassy of India ....Dedicating this to Team Oscar for your hard work and support...
Posted by Vinod Pillai on Friday, 12 March 2021

#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali