ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്സ്
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ്.............................09 മാർച്ച് 2021സ്‌കൂൾ കാലത്തേ ഞാൻ പഠിക്കാൻ അത്ര മിടുക്കാനൊന്നും ആയിരുന്നില്ല ...സത്യത്തിൽ ഞാൻ മിടുക്കൻ അല്ലാഞ്ഞിട്ടല്ല!!!
ഈ അക്കാഡമിക്സിലും , ഫോര്‍മല്‍ എജ്യൂക്കെഷനിലും ഒന്നും വല്യ കാര്യമില്ല എന്ന് കുട്ടിയായിരിക്കുമ്പോ തന്നെ എനിക്കങ്ങു മനസ്സിലായി..
അതുകൊണ്ട് , ഈ പരീക്ഷ , മാർക്ക് ഇതിലൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. .എന്റെ ഭാര്യയായ അഞ്ജു പക്ഷെ അങ്ങനൊന്നും ആയിരുന്നില്ല. സ്വന്തം പേപ്പറിലെ മാർക്ക് മുഴുവൻ മേടിച്ചിട്ടു മതിയാവാതെ ,അടുത്തിരുന്നു പരീക്ഷ എഴുതുന്നവരുടെ മാര്‍ക്ക് പോലും ഇവള്‍ മേടിക്കുമാരുന്നത്രേ . ഇതൊക്കെ ഞാനറിയുന്നത് അഞ്ജുവിന്റെ 'അമ്മ , പെണ്ണമ്മച്ചി പറയുമ്പോഴാണ്.. ...
വിപ്ലവവിവാഹം കഴിഞ്ഞു വീട്ടുകാരുമായി കോംപ്രമൈസ് ചെയ്ത സമയത്തൊരു ദിവസം ഉച്ചയൂണും കഴിഞ്ഞു പെണ്ണമ്മച്ചി മകളുടെ വീരേതിഹാസങ്ങളുടെ കെട്ടഴിച്ചു .. വെറുതെ അങ്ങ് പറയുകയല്ല , മിട്ടായി പെറുക്ക് , റൊട്ടികടി , നൂറു മീറ്റർ ഓട്ടം , ലോങ്ങ് ജമ്പ് , പ്രസംഗം , ചിത്രരചന , അധികപ്രസംഗം ,സമൂഹ ഗാനം , തുടങ്ങി നിരവധിയനവധി ഇനങ്ങളിൽ ആശാൻ പള്ളിക്കൂടത്തിൽ പോയപ്പോ മുതൽ എന്നെ കല്യാണം കഴിച്ചത് വരെ അഞ്ജുവിന് കിട്ടിയിട്ടുള്ള നൂറു കണക്കിന് ട്രോഫി , കപ്പ് , സ്റ്റീൽ ഗ്ലാസ് മുതൽ സർട്ടിഫിക്കറ്റുകൾ വരെ എടുത്ത് കാണിച്ചാണ് വിശദീകരണം ... നാഗവല്ലിയുടെ ആഭരണപ്പെട്ടി തുറന്ന ഗംഗയുടെ എക്സ്പ്രഷന്‍ ആരുന്നു അന്നേരം പെണ്ണമ്മച്ചിയുടെ മുഖത്ത് !
അഭിമാനം വഴിഞ്ഞൊഴുകുന്ന മുഖവുമായി .. എന്റെയല്ലേ മകള്‍ എന്ന മട്ടില്‍ അമ്മായിയപ്പനും ഞെളിഞ്ഞിരിക്കുന്നുണ്ട്..
മകൾമാഹാത്മ്യം പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് ഞാനതോര്‍ത്തത് ..അല്ല മമ്മീ .. അവള്‍ക്കു ഹൈജമ്പ് നു സമ്മാനം കിട്ടിയിട്ടില്ലേ?
പെണ്ണമ്മച്ചിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല ..ഹൈ ജമ്പിനു അവള് പോയിട്ടില്ല അല്ലെ പപ്പാ?
പെണ്ണമ്മച്ചി ചോദ്യ ഭാവത്തില്‍ പപ്പയെ നോക്കി ...അങ്ങനെ വരാന്‍ വഴിയില്ലല്ലോ .. ഒന്നൂടൊന്ന് ഓര്‍ത്തേ..അവള് എക്സ്പെര്‍ട്ട് അല്ലെ ?
ഞാന്‍ വീണ്ടും ചോദിച്ചു അമ്മായിയപ്പന്‍ എന്നെ നോക്കി ..ഇറക്കം വിട്ടു പോണ സൈക്കിളിന്റെ ബ്രേക്ക് പോയ പോലെ ഒരു നോട്ടം .. പെണ്ണമ്മച്ചിക്ക് കത്താന്‍ ലേശം സമയമെടുത്തൂ...ന്നാ ... തോന്നുന്നേ !
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് : തുടരും
രചന : രാജേഷ് സുകുമാരൻ, റൈറ്റേഴ്‌സ്റ്റേഴ്സ് ചോയ്‌സ്
ഒരു ചൊവ്വാഴ്ച്ച പോസ്റ്റ് ............................................................... 09 മാർച്ച് 2021
ചൊവ്വാദോഷം :
— UCMI (@UCMI5) March 9, 2021
വനിതാ ദിനം ചൊവ്വാഴ്ച വരാത്തത് കഷ്ടമായിപ്പോയി... ഇല്ല്യോളം താമയിച്ചാണെങ്കിലും ഒരു വനിതയെ പുകഴ്ത്തി നാല് വരി എഴുതിയേക്കാം ..https://t.co/MjXxOYqShJ pic.twitter.com/czsozm3mwP