കൗണ്ടി കാവനിൽ, ബ്ലാക്ക് മെയിൽ അല്ലെങ്കിൽ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കൗണ്ടി കാവനിൽ, പ്രദേശത്ത് ഒരു സൂചന ലഭിച്ചതിനെ തുടർന്ന് നാല് കാറുകൾ നിർത്തി തിരഞ്ഞു. ഒരു തോക്കും വെടിയുണ്ടകളും നിരവധി ആയുധങ്ങളും വാഹനങ്ങളിൽ നിന്ന് കണ്ടെത്തി. തിരച്ചിലിനെത്തുടർന്ന് ഏഴ് പേരെയും അറസ്റ്റ് ചെയ്ത് ബാലികോണലിലെയും കാവനിലെയും ഗാർഡ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. നിരവധി മൊബൈൽ ഫോണുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
നോർത്തേൺ സൗണ്ട് ഗാർഡയെ ഉദ്ധരിച്ചു റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലും ഗാർഡ പട്രോളിംഗ് ശക്തമാക്കുകയും ചെക്ക്പോയിന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായി കാണുന്ന വാഹനങ്ങളും ആളുകളെയും കുറിച്ച് റിപ്പോർട്ട് ചെയ്യുവാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു
കടപ്പാട്: നോർത്തേൺ സൗണ്ട്
Seven people arrested in connection to potential blackmail or extortion plot in county Cavan https://t.co/yGGJe2SK7V via @Northern Sound
— UCMI (@UCMI5) March 8, 2021