മനോഹരമായ ഒരു ഫേസ്ബുക്ക് ആർട്ടിക്കിൾ മലയാളികൾക്കായി ജിൻസി ജോർജ്ജ് എഴുതുന്നു ...
"മലയാളികളും high risk ഗർഭധാരണവും പ്രസവവും"
കടപ്പാട് : ലേഖിക Gincy George .
"ഞാൻ കണ്ടതിൽ വെച്ചേറ്റവും മനോഹരം ആയ പ്രസവം പറയാം. Hypnobirth വഴി ആണ് ആ കുഞ്ഞു പിറന്നത്. ഞാൻ ചെന്നപ്പോ കാണുന്ന കാഴ്ച്ച എന്നേ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി എന്നതാണ് സത്യം. ഭാര്യയും ഭർത്താവും മിഡ്‌വൈഫും ഒരു മെത്തയിൽ തറയിൽ ഇരിക്കുന്നു. ഒരു sound കുറഞ്ഞ സംഗീതം റേഡിയോയിൽ പ്ലേ ചെയ്യുന്നുണ്ട്.. ഭർത്താവ് ഒരു ബുക്കിൽ എഴുതിയിരിക്കുന്നത് പതിയെ വായിക്കുന്നു. ഞാൻ നിന്റെ കൂടെ എന്തിനും എല്ലാത്തിനും ഉണ്ടാവും. നമ്മുടെ കുഞ്ഞിന്റെ നല്ലതിന് വേണ്ടി ആയിരിക്കും എന്റെ ജീവിതം. നീ എന്റെ സന്തോഷം ആണ്, ഭാഗ്യം ആണ്.നമ്മുടെ സന്തോഷത്തിന്റെ അടയാളം ആണ് ഇപ്പോൾ ഇവിടെ പിറക്കുന്നത് എന്നൊക്കെ കുറെ വരികൾ കവിത പോലെ വായിക്കുന്ന ഭർത്താവ്. അതിനിടയിൽ അവളുടെ കൈകൾ ഉമ്മ വെക്കുന്നു. അവളെ തഴുകുന്നു. റൂമിൽ ലാവെൻഡർ മണമുള്ള ചെറിയ തിരിയുടെ വെട്ടം. ചെറിയ റോസ് നിറമുള്ള ബൾബുകൾ കൊടുക്കുന്ന വെളിച്ചം മുറിയിൽ നിറഞ്ഞു നിൽക്കുന്നു. ഇതെല്ലാം കണ്ടു അതിശയിച്ചു നിൽക്കുന്ന എന്റെ മുന്നിൽ ഒരു ശബ്ദകോലാഹലങ്ങളും ഇല്ലാതെ ആ കുഞ്ഞു പിറന്നു വീണു. ഇത്രയും മനോഹരം ആയി ഇതിനു മുൻപും പിൻപും ഒരു കുഞ്ഞും എന്റെ മുന്നിൽ പിറന്നിട്ടില്ല.
എനിക്കേറ്റവും സങ്കടം തോന്നിയ ഒരു കുഞ്ഞിന്റെ ജനനം ഒരു ഏഷ്യൻ കുഞ്ഞിന്റെതാണ്. അവൾ ഒറ്റയ്ക്ക് വന്നു പ്രസവിക്കാൻ. ഭർത്താവ് മറ്റുരണ്ട് കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്നു എന്ന് പറഞ്ഞു. അവൾ എന്നോട് കുഞ്ഞു ജനിക്കുമ്പോൾ അതിന്റെ ചെവിയിൽ അവരുടെ( ദുവാ )പ്രാർത്ഥന കേൾപ്പിക്കുന്നതിനു എതിർപ്പുണ്ടോ എന്ന് ചോദിച്ചു. കുഞ്ഞുണ്ടായപ്പോൾ,. കുഞ്ഞിനെ ഞാനും ഒരു ഡോക്ടറും ചേർന്ന് യൂട്യൂബിൽ നിന്ന് പ്രാർത്ഥന കേൾപ്പിച്ചു. എന്തു കാരണം കൊണ്ടാണെങ്കിലും മറ്റുകുഞ്ഞുങ്ങളെ കുറച്ചു നേരത്തേക്ക് ആരെയെങ്കിലും ഏൽപ്പിച്ചു ഈ കുഞ്ഞിനെ സ്വീകരിക്കാൻ വരാമായിരുന്നു എന്ന് എന്ന് എനിക്ക് തോന്നി.മനസ്സിൽ ഒരു ചെറിയ നൊമ്പരവും.
നമ്മുടെ മലയാളി പെൺകുട്ടികൾ ഇവിടെ ഉള്ള പല അവസരങ്ങളും ഉപയോഗിക്കുന്നില്ല എന്ന് എനിക്ക് തോന്നുന്നു.
നോർമാലിറ്റി എന്നത് വളരെ ചുരുക്കം മലയാളി സ്ത്രീകൾ ക്കു മാത്രം ആയി പോയോ എന്നൊരു സംശയം?
ഏറ്റവും കൂടുതൽ ഡയബറ്റിക് പ്രെഗ്നന്റ് സ്ത്രീകൾ നമ്മുടെ ഇടയിൽ ആണ്. നമ്മുടെ സ്ത്രീകളെ എല്ലാവരെയും ഡയബറ്റിക് സ്ക്രീൻ ചെയ്യുന്നത് അതുകൊണ്ടാണ്. ഇൻസ്‌ട്രുമെന്റ് ഉപയോഗിച്ചുള്ള ഡെലിവറി സിസ്സറിയൻ എന്നിവ വഴി ആണ് ആണ് മിക്കവാറും എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത്. വളരെ കുറച്ചു ആളുകൾ മാത്രം നോർമൽ (നോർമൽ എന്നാൽ ഒരു സഹായവും ഇല്ലാതെ കുഞ്ഞുണ്ടാകുന്നത് )ആകുന്നു. ഔദ്യോഗികമായി അങ്ങനെ ഒരു പഠനം നടത്തിയിട്ടില്ല എങ്കിൽ കൂടെ എന്റെ ഒരു അനുഭവം വെച്ചു പറഞ്ഞതാണ്.നിങ്ങൾ നിങ്ങളുടെ അനുഭവം പറയു?
പ്രെഗ്നൻസി കുറെ കൂടി എൻജോയ് ചെയ്തു, ഹെൽത്തി ആയി,ഭാര്യയും ഭർത്താവും കൈകോർത്തു ഡെലിവറി റൂമിൽ വന്നു, സപ്പോർട്ട് ചെയ്യുന്ന പാർട്ണർ ആയി ഒന്നു ശ്രമിച്ചാൽ ഡെലിവറി ഭയങ്കര കൂൾ ആകും. ഇനിയുള്ള ആളുകൾ ഒക്കെ അങ്ങനെ hypnobirth പോലെ അടിപൊളി സംഭവം ഒക്കെ പ്രാക്ടീസ് ചെയ്തു കാര്യങ്ങൾ ഒക്കെ പഠിച്ചു ക്ലാസ് ഒക്കെ അറ്റൻഡ് ചെയ്തു വന്നു നോക്കു. വേദന അറിയാതെ പ്രസവിക്കാം.ഭർത്താവ് സ്‌നേഹിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ ഹോർമോൺ ഉല്പാദനം കൂടുന്നത്.അത് പ്രസവം എളുപ്പം ആക്കും.ആരുടെ മുന്നിലും സ്വന്തം ഭാര്യയെ സ്നേഹിക്കുന്നതും അത് പ്രകടി പ്പിക്കുന്നതും തെറ്റല്ലല്ലോ.ഭാര്യ പ്രസവിക്കുമ്പോ പേടിച്ചു കരയുന്ന ഭർത്താവ് ആകാതെ കിക്കിടു ഭർത്താവാകാനും പറ്റും. അവസരം നഷ്ടപ്പെട്ടവർ വിഷമിക്കണ്ട"
നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !!
വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം
UCMI GROUP 6 IRELAND https://chat.whatsapp.com/ICZJCPo2hBe0pINricKJ66
UCMI GROUP 7 IRELAND https://chat.whatsapp.com/KOx3JLq1EUm61rak5Z7SU1
കൂടുതൽ വിവരങ്ങൾക്ക് കാണുക :
#IRELANDMALAYALI #MALAYALEES #IRELANDJOBS #IRISHVANITHA #IRISHMALAYALI #DUBLINMALAYALICOMMUNITY #IRELANDMALAYALICOMMUNITY #malayalees #irishmalayali