ഇന്നലെ ഞായർ മുതലും , തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വളരെ കുറഞ്ഞ താപനിലയും രാത്രിയിൽ തീവ്രതയുള്ളതോ കഠിനമായതോ ആയ തണുപ്പും മഞ്ഞുമൂടിയ അവസ്ഥകളും ഉണ്ടാകുതിനാൽ കാലാവസ്ഥ തണുത്തത് ആയിരിക്കും.
ഇന്ന് മുതൽ കിഴക്കൻ കൗണ്ടികളിൽ (കാർലോ, ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ, ലൂത്ത്, കിൽഡെയർ, മീത്ത്, വെസ്റ്റ്മീത്ത്, കിൽകെന്നി, ലീഷ് , ഓഫലി, ലോംഗ്ഫോർഡ്ചി) ചില സമയങ്ങളിൽ മഞ്ഞുവീഴ്ചയോ തീവ്രമായ തണുപ്പോ ഉണ്ടാകും.
റോഡുകളിലും പാതകളിലും അപകടകരമായ അവസ്ഥ മെറ്റ് എയർ ആൻ റിപ്പോർട്ട് ചെയ്യുന്നു അതിനാൽ റോഡ് യാത്രക്കാർ ശ്രദ്ധിക്കുക.
സാധുത: 06:03 ഞായർ 07/02/2021 മുതൽ 18:00 ബുധനാഴ്ച 10/02/2021 വരെ
നൽകി: 13:00 വെള്ളിയാഴ്ച 05/02/2021
ലെയ്ൻസ്റ്റർ(കാർലോ, ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ, ലൂത്ത്, കിൽഡെയർ, മീത്ത്, വെസ്റ്റ്മീത്ത്, കിൽകെന്നി,ലീഷ് , ഓഫലി, ലോംഗ്ഫോർഡ്) ഉൾപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് വളരെ തണുപ്പും തണുത്ത കാറ്റും ഐറിഷ് കടലിൽ നിന്ന് പകൽ മുഴുവൻ ഒഴുകും, ഇത് പ്രധാനമായും പ്രവിശ്യയുടെ വടക്ക് ഭാഗത്തെ ബാധിക്കും, കൂടാതെ സൂര്യപ്രകാശവും ഉണ്ടാകും. വെറും 2 മുതൽ 4 ഡിഗ്രി വരെ ഉയർന്ന താപനില ഉണ്ടാകും മഞ്ഞുവീഴ്ചയും ഉണ്ടാകാം. രാത്രി വളരെ തണുപ്പേറിയത് ആയിരിക്കും,അങ്ങിങ്ങായി ചിതറിയ മഴയും മഞ്ഞുവീഴ്ചയും വ്യാപകമാവുന്നു. -2 മുതൽ +1 ഡിഗ്രി വരെ തീവ്രതയുള്ള മഞ്ഞുവീഴ്ചയും മഞ്ഞുമൂടിയ അവസ്ഥ ധ്രുവങ്ങൾക്കിടയിൽ രൂപം കൊള്ളുന്നു.
ഇടയ്ക്കിടെയുള്ള വെയിലും ചൊവ്വാഴ്ച രാത്രി വളരെ തണുത്ത രാത്രി സമ്മാനിക്കും ഉച്ചതിരിഞ്ഞ് 1 മുതൽ 3 ഡിഗ്രി വരെ താപനില, വീണ്ടും കിഴക്കുനിന്ന് വരുന്ന കാറ്റ് തണുപ്പിലേക്ക് എത്തിക്കും. മിഡ് വീക്കിലേക്ക് എത്തുന്നതോടെ തണുത്ത മഴയുള്ള തണുപ്പ്. ആഴ്‌ചയുടെ അവസാനത്തിൽ കൂടുതൽ വ്യാപകമായ മഞ്ഞുവീഴ്ച സംഭവിക്കാം . മഞ്ഞുവീഴ്ചയും ചിതറിയ മഴയും കിഴക്കും വടക്കുകിഴക്കും മാത്രമായി ഒതുങ്ങും. വടക്കുകിഴക്കൻ കാറ്റ് മിതമായ അളവിൽ -4 മുതൽ 0 ഡിഗ്രി വരെ കുറഞ്ഞ താപനില സൃഷ്ടിക്കും.
ബുധനാഴ്ച തണുത്തതും എന്നാൽ ശോഭയുള്ളതുമായ ദിവസമായിരിക്കും. പല പ്രദേശങ്ങളിലും ഇത് വരണ്ടതായിരിക്കും, പക്ഷേ ചിതറിക്കിടക്കുന്ന ശൈത്യകാല മഴ വടക്കൻ ലെയ്ൻസ്റ്ററിനെയും കിഴക്കൻ അൾസ്റ്ററിനെയും ബാധിക്കും. ഫ്രോസ്റ്റും ഐസും പകൽ മുഴുവൻ നീണ്ടുനിൽക്കും, കാരണം ഉച്ചതിരിഞ്ഞ് താപനില 1 മുതൽ 3 ഡിഗ്രി വരെ പകൽ വെളിച്ചത്തിൽ എത്തുമ്പോൾ കിഴക്കൻ കാറ്റ് മിതമായിരിക്കും. ബുധനാഴ്ച രാത്രി: കിഴക്കും വടക്കുകിഴക്കും ഒറ്റപ്പെട്ട ശൈത്യകാല മഴ ഉണ്ടാകാം എന്നിരുന്നാലും, ഒരു കൂട്ടം കാലാവസ്ഥകൾ ചേർന്ന് മഴ, മഞ്ഞുവീഴ്ച, മഞ്ഞ് എന്നിവ രാത്രിയിൽ ക്രമേണ തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങും. കുറഞ്ഞ തണുപ്പ് -3 മുതൽ +1 ഡിഗ്രി വരെ, വളരെ മിതമായ കിഴക്കൻ കാറ്റിൽ മഞ്ഞ് വീഴ്ച്ച ഉണ്ടാകാം
വ്യാഴാഴ്ച: രാജ്യത്ത് ഉടനീളം മഴയും മഞ്ഞുവീഴ്ചയും വടക്കുകിഴക്കായി വ്യാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു . വ്യാഴാഴ്ച വളരെ തണുത്ത ദിവസവും,തണുപ്പ് അടിഞ്ഞുകൂടുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യൂന്നു. തെക്ക് കിഴക്കൻ കാറ്റിനൊപ്പം ഉച്ചതിരിഞ്ഞ് 0 മുതൽ 3 ഡിഗ്രി വരെ താപനില ഉണ്ടാകും.വ്യാഴാഴ്ച രാത്രി: അൾസ്റ്ററിലും (റിപ്പബ്ലിക് ഓഫ് അയർലണ്ടിലെ കാവൻ, ഡൊനെഗൽ, മോനാഘൻ, വടക്കൻ അയർലണ്ടിലെ ആൻട്രിം, അർമാഗ്, ഡൗൺ, ഡെറി, ഫെർമനാഗ്, ടൈറോൺ എന്നീ കൗണ്ടികൾ.) ലെയ്ൻസ്റ്ററിലും(കാർലോ, ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ലോ, ലൂത്ത്, കിൽഡെയർ, മീത്ത്, വെസ്റ്റ്മീത്ത്, കിൽകെന്നി,ലീഷ് , ഓഫലി, ലോംഗ്ഫോർഡ്) കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടാകും മറ്റിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉണ്ടാകും
തെക്കുകിഴക്കൻ കാറ്റിൽ -1 മുതൽ +3 വരെ ഏറ്റവും കുറഞ്ഞ താപനില. വെള്ളിയാഴ്ച: വെള്ളിയാഴ്ചത്തെ കൃത്യമായ വിശദാംശങ്ങളിൽ നിലവിലെ സൂചനകൾ സൂചിപ്പിക്കുന്നത് അൾസ്റ്ററിലും വടക്കൻ ലെയ്ൻസ്റ്ററിലും മഞ്ഞുവീഴ്ചയുടെ ഒരു കാലം തുടരും എന്നാണ്. അൾസ്റ്റർ, ലെയ്ൻസ്റ്റർ, വടക്കൻ കൊണാക് ട് എന്നിവിടങ്ങളിൽ 1 മുതൽ 5 ഡിഗ്രി വരെയും മറ്റിടങ്ങളിൽ 6 മുതൽ 10 ഡിഗ്രി വരെയും ഉയർന്ന താപനില.
അവലംബം : മെറ്റ് എയർ ആൻ