കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ
ബജറ്റ് രേഖകള്‍ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന ബ്രിട്ടീഷ് രീതിയ്ക്ക് കഴിഞ്ഞ വര്‍ഷം അന്ത്യം കുറിച്ച നിര്‍മലാ സീതാരാമൻ ഇത്തവണ വായിക്കുന്ന ബജറ്റ് തയ്യാറാക്കിയിരിക്കുന്നത് ഡിജിറ്റൽ രൂപത്തിൽ. ചുവന്ന പൗച്ചിനുള്ളിൽ കരുതിയ ഇന്ത്യൻ നിര്‍മിത ടാബായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമൻ്റെ കൈവശം ഉണ്ടായിരുന്നത്. സ്വര്‍ണനിറത്തിലുള്ള അശോകചിഹ്നം ഉള്‍പ്പെടുന്ന പൗച്ച് ശ്രദ്ധ നേടിയതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത ദേശീയമാധ്യമങ്ങള്‍ പുറത്തു വിടുന്നത്.
സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എത്തിയ കൊവിഡ് പ്രതിസന്ധി തീര്‍ച്ചയായും വളര്‍ച്ചാ മുരടിപ്പിന് ശക്തി കൂട്ടി. ഇത്തവണത്തെ ബജറ്റിൽ സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനകരമാകുന്ന പദ്ധതികൾ ഒന്നും ഇല്ല. എന്നാൽ എക്സൈസ് തീരുവ, കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽ വരുത്തിയിരിക്കുന്ന ചില മാറ്റങ്ങൾ ചില ഉത്പന്നങ്ങൾക്ക് വില കൂട്ടുകയും ചില ഉത്പന്നങ്ങൾക്ക് വില കുറയ്ക്കുകയും ചെയ്തേക്കും.
വീടില്ലാത്തവർക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റ്.
ജൽ ജീവൻ മിഷൻ പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ വീടുകൾ. 2.87 ലക്ഷം കോടി രൂപ ജൽജീവൻ മിഷന് നീക്കി വയ്ക്കും. അഞ്ച് വര്‍ഷത്തേയ്ക്കാണ് പദ്ധതി. ഭവന വായ്പയില്‍ ഇതുവരെ ലഭ്യമായ 1.5 ലക്ഷം രൂപയുടെ പലിശ ഇളവ് ഈ വര്‍ഷവും തുടരുമെന്ന് കേന്ദ്ര ധനമനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ പറഞ്ഞു. ചെലവ് കുറഞ്ഞ വീടുകൾക്കായുള്ള ( അഫോര്‍ഡബിള്‍ ഹൗസിങ് ) ഭവന വായ്പയ്ക്കാണ് ഈ ഇളവ് ബാധകമാകുക. 45 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ആദ്യമായി എടുക്കുന്നവര്‍ക്കാണ് 1.5 ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ആദായനികുതി ഇളവ് ലഭിക്കുന്നത്.
ഇതിന്റെ ആനുകൂല്യം 2022 മാര്‍ച്ച് 31 വരെ നീട്ടിയതായി ധനമന്ത്രി അറിയിച്ചു. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഇഇഎ പ്രകാരം രണ്ട് ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണിത്. ഇതുപ്രകാരം വായ്പ എടുത്തവർക്ക് ഭവന വായ്പയുടെ പലിശയിന്മേല് 3.5 ലക്ഷം രൂപയുടെ പരമാവധി ഇളവ് ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ, ഭവന വായ്പ മേഖലയ്ക്ക് വലിയ ഉണര്‍വ് നല്കുന്ന പ്രഖ്യാപനമാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റിൽ നടത്തിയത്.
പാചക ആവശ്യത്തിനായുള്ള ദ്രവീകൃത പ്രകൃതി വാതകം ( പിഎൻജി ) പൈപ്പു വഴി അടുക്കളകളിൽ എത്തിയ്ക്കുന്ന പദ്ധതിയായ സിറ്റി ഗ്യാസ് പദ്ധതി 100 ജില്ലകളില്‍ കൂടി വ്യാപിക്കും എന്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രധാൻമന്ത്രി ഉജ്ജ്വല യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 മെയ് ഒന്നിന് ആരംഭിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ ). 800 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം. പദ്ധതി ആരംഭിച്ച വർഷം 22 കോടി എൽപിജി കണക്ഷനുകളാണ് വിതരണം ചെയ്തത്.
കുടുംബത്തിലെ മുതിര്‍ന്ന വനിതയുടെ പേരിലായിരിക്കും പദ്ധതി പ്രകാരമുള്ള കണക്ഷന് നല്‍കുക. ഇവരുടെ ജൻ ധൻ അക്കൗണ്ടിൽ പദ്ധതിപ്രകാരമുള്ള എൽപിജി സബ്സിഡിയും നിക്ഷേപിക്കും. അടുപ്പ് വാങ്ങുന്നതിനും ആദ്യത്തെ പ്രാവശ്യം ഗ്യാസ്കുറ്റി നിറയ്ക്കുന്നതിനുമുള്ള ചെലവ് എണ്ണ കമ്പനികള്‍ നല്‍കും.
കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം വിജയിച്ചുവെന്നും ഇന്ത്യയുടെ കൊവിഡ് വാക്സിൻ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് നിലവിൽ രണ്ട് കൊവിഡ് വാക്സിനുണ്ട്. രണ്ട് വാക്സിനുകൾ കൂടി പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു. രാജ്യത്തെ ലാബുകള്‍ ബന്ധിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
അടുത്ത ആറ് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ പുതിയ കേന്ദ്ര ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടി. പ്രാഥമിക തലം മുതൽ രാജ്യത്ത് ആരോഗ്യരംഗത്തെ മൂന്ന് തലങ്ങൾ മെച്ചപ്പെടുത്താൻ ആറ് വർഷത്തിനകം 64,180 കോടി രൂപ ചെലവഴിക്കും.കൊവിഡ് വാക്സിനായി 35,000 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്. 2021ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ കൊവിഡ് വാക്സിനായി 35,000 കോടി രൂപ പ്രഖ്യാപിച്ചത്.
ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമേയാണിതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 2.23 ലക്ഷം കോടി രൂപയാണ് ആരോഗ്യമേഖലയ്ക്ക് വകയിരുത്തിയത്. മുൻവർഷത്തേതിൽ നിന്ന് 137 ശതമാനം കൂടുതലാണിത്. കൊവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. 27.1 ലക്ഷം കോടി രൂപയുടെ ആത്മ നിർഭർ പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു.
പ്രാഥമിക, ദ്വിതീയ, തൃതീയ ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെയും നിലവിലുള്ള ദേശീയ സ്ഥാപനങ്ങളുടെയും ശേഷി ആറുവർഷത്തിനുള്ളിൽ വികസിപ്പിക്കാൻ ഈ പദ്ധതി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സീതാരാമൻ പറഞ്ഞു.
ഇതിനുപുറമെ, പുതിയതും ഉയർന്നുവരുന്നതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പുതിയ സ്ഥാപനങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് ഉപയോഗിക്കും. പ്രിവന്റീവ് കെയർ, പ്രധിരോധ, ജനസംഖ്യയുടെ ക്ഷേമം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകിക്കൊണ്ട് ഈ ബജറ്റിൽ ആരോഗ്യത്തിനുള്ള നിക്ഷേപം ഗണ്യമായി വർദ്ധിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
15 വര്‍ഷം കഴിഞ്ഞ കൊമേഴ്സ്യല്‍ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.
വാഹനങ്ങളുടെ കാര്യത്തില്‍ പുതിയ നയവും ബജറ്റില്‍ പ്രഖ്യാപിച്ചു. 20 വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളും 15 വര്‍ഷം കഴിഞ്ഞ കൊമേഴ്സ്യല്‍ വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിച്ചു കളയും.
രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടില്ല
സാധാരണക്കാർക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റിലെ ഇന്ധന വിലയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂടില്ല. അതേസമയം പെട്രോള്‍ ലിറ്ററിന് രണ്ടര രൂപയും ഡീസൽ ലിറ്ററിന് നാലു രൂപയും ഫാം സെസ് ഈടാക്കാൻ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ നിർദ്ദേശിച്ചു.
ഇന്ധനം കൂടാതെ സ്വര്‍ണം, വെള്ളി കട്ടികള്‍ (2.5%), മദ്യം (100%), ക്രൂഡ് (17.5%), പാം ഓയില്‍ (20%), സോയാബീന്‍ (20 %), സൂര്യകാന്തി എണ്ണ (20%), ബംഗാള്‍ കടല (50%), ആപ്പിള്‍ (35%), കല്‍ക്കരി (1.5 %), ലിഗ്നൈറ്റ്( 1.5%), യൂറിയ അടക്കമുള്ള നിര്‍ദ്ദിഷ്ട വളം (5 %), പയര്‍ (40%) കാബൂളി കടല (30%), പരിപ്പ് (20%), പരുത്തി (5%) എന്നിവയ്ക്കും സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി പറഞ്ഞു
സ്വര്‍ണം, വെള്ളി വില കുറയും:
സ്വര്‍ണത്തിൻെറയും വെള്ളിയുടെയും ഇറക്കുമതിത്തീരൂവ കുറച്ചിട്ടുണ്ട്. ഇത് സ്വര്‍ണ വിലയിലും, വെള്ളി വിലയിലും നേരിയ കുറവ് വരുത്തിയേക്കും. 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ആണ് തീരുവ കുറച്ചിരിയ്ക്കുന്നത്.സ്വര്‍ണത്തിൻെറ ഫ്യൂചര്‍ വ്യാപാരം മൂന്ന് ശതമാനത്തോളം ഇടിഞ്ഞു . സ്വര്‍ണ വിലയും പവന് 40 രൂപ കുറഞ്ഞിട്ടുണ്ട് .
ഇരുമ്പ്, സ്റ്റീൽ ഉത്പന്നങ്ങൾക്ക് വില കുറയും.:
ബജറ്റിൽ കസ്റ്റംസ് തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്റ്റീൽ സ്ക്രാപ്പിൻെറ തീരുവ ഒഴിവാക്കി. ചില ഉരുക്ക് ഉൽപന്നങ്ങളുടെ തീരുവയും ഒഴിവാക്കിയിട്ടുണ്ട്. അലോയ്, നോൺ അലോയ്, സ്റ്റെയിൻലെസ് സ്റ്റീൽ ഉത്പന്നങ്ങൾക്ക് 7.5 ശതമാനമായി കസ്റ്റംസ് തീരുവ കുറച്ചു.
മൊബൈൽ, അനുബന്ധ ഘടകങ്ങൾക്ക് വില കൂടും
മൊബൈൽ ഫോണുകൾക്ക് പിന്നാലെ മൊബൈൽ ഘടകങ്ങൾക്കും കസ്റ്റംസ് തീരുവ ഉയര്‍ത്തിയിട്ടുണ്ട്. ഇത് ഫോണുകളുടെയും ചാര്‍ജര്‍, ബാറ്ററി തുടങ്ങിയവയുടെയുമൊക്കെ വില വര്‍ധനയ്ക്ക് കാരണമായേക്കും.
കര്‍ഷകര്‍ക്ക് സഹായം. വായ്പാ വിഹിതം ഉയര്‍ത്തി. കാര്‍ഷിക മേഖലയ്ക്ക് 75,060 കോടിയുടെ പദ്ധതി. ഗോതമ്പ്, നെൽകര്‍ഷകര്‍ക്കും കൂടുതൽ വിഹിതം . ഉത്പ ന്നങ്ങളുടെ താങ്ങുവിലയ്ക്കായി കൂടുതൽ തുക വക ഇരുത്തി. 16 ലക്ഷം കോടി രൂപയുടെ അധിക വായ്പ. കാര്‍ഷിക വികസന സെസ് നടപ്പാക്കും. താങ്ങു വിലയ്ക്ക് അധിക തുക വക ഇരുത്തി. 1.72 ലക്ഷം കോടി രൂപയാണ് വക ഇരുത്തിയത്. കൃഷി ചെലവിൻെറ ഇരട്ടിയിലധികം താങ്ങു വില. പ്രത്യേക കാര്‍ഷിക ചന്തകൾ രൂപീകരിയ്ക്കാം.
പാമോയിലിനും സൂര്യകാന്തി എണ്ണയ്ക്കും സോയാബീനും ഉൾപ്പെടെ കസ്റ്റംസ് തീരുവ ചുമത്തിയിട്ടണ്ട്. ആപ്പിളിനും അധിക തീരുവ ചുമത്തി. അതേസമയം നൈലോൺ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് തീരുവ കുറച്ചു. നൈലോൺ തുണികളുടെയും നൂലുകളുടെയും ഒക്കെ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. രണ്ടര ശതമാനം അധിക കാര്‍ഷിക വികസന സെസ് ഉത്പന്നങ്ങൾക്ക് ഏര്‍പ്പെടുത്തും.
ആദായ നികുതിയിൽ കാര്യമായ മാറ്റങ്ങളില്ല
ആദായ നികുതിയിൽ കാര്യമായ മാറ്റങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. നികുതി സ്ലാബുകളിൽ മാറ്റമില്ല. മതിര്‍ന്ന പൗരൻമാര്ക്ക് ആശ്വാസം . 75 വയസ് കഴിഞ്ഞവര്‍ക്ക് റിട്ടേൺ വേണ്ട. പെൻഷനും പലിശയും മാത്രം വരുമാനമുള്ള മുതിര്‍ന്ന പൗരൻമാര്ക്ക് പ്രഖ്യാപനത്തിൻെറ പ്രയോജനം ലഭിയ്ക്കും.
എൻജിഒകളുമായി സഹകരിച്ച് നൂറിലധികം പുതിയ സൈനിക് സ്കൂളുകൾ ആരംഭിക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ലേയില്‍ പുതിയ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലുണ്ട്.
പ്രവാസികൾക്ക് ഇരട്ട നികുതിയില്ല; സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കി
75 വയസ്സിനു മുകളിലുള്ളവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ല. പെൻഷൻ, പലിശ വരുമാനം മാത്രമുള്ളവർക്കാണ് ഇളവ് ബാധകമാകുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണിത് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. ആദായനികുതി തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേകസമിതി രൂപീകരിക്കും.
എംഎസ്എംഇ മേഖലയ്ക്ക് കൂടുതൽ വിഹിതം. 2022 സാമ്പത്തിക വര്‍ഷം 15,700 കോടി രൂപ വില ഇരുത്തി. കമ്പനി നിയമത്തിനു കീഴിലെ കമ്പനി നിര്‍വചനങ്ങളിൽ മാറ്റം.ചെറുകിട സംരംഭങ്ങളുടെ നിര്‍വചനത്തിൽ മാറ്റം. രണ്ടു കോടി രൂപ വരെ മുതൽ മുടക്കുള്ള കമ്പനികൾ ചെറു സംരംഭ പരിധിയിൽ.
ബാങ്കിങ് , വിദേശ നിക്ഷേപം, ഓഹരി വിൽപ്പന
ബാങ്ക് ഇതര ധനകാര്യ മേഖലയെ ശക്തിപ്പെടുത്തും. . ബാങ്ക് പുനസംഘടനയ്ക്ക് 20,000 കോടി രൂപ. ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. 74 ശതമാനം നിക്ഷേപമാകാം.
ബിപിസിഎൽ, എയർ ഇന്ത്യ, പവൻ ഹാൻസ്, ഐഡബിഐ ബാങ്ക്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കൽ 2021-22 ൽ പൂർത്തീകരിക്കും.2021-22 കാലയളവിൽ ബിപിസിഎൽ, കോൺകോർ, എസ്സിഐ, ഐഡിബിഐ, ബിഎംഎൽ എന്നിവയുടെ വിൽപന പൂർത്തിയാക്കുന്നതിനൊപ്പം രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഒരു പൊതു ഇൻഷുറൻസ് കമ്പനിയുടെയും തന്ത്രപരമായ വിൽപന ഏറ്റെടുക്കുമെന്ന് അറിയിച്ചു.കേന്ദ്ര ബജറ്റിൽ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് നിര്‍ണായക പ്രഖ്യാപനം.
2021-22 ല്‍ തന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എല്‍ഐസി) പ്രാരംഭ ഓഹരി വിൽപന അഥവാ ഐപിഒ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്.
എല്ലാ മേഖലകളിലും തൊഴിലാളികൾക്ക് മിനിമം വേതനം പ്രഖ്യാപിയ്ക്കും. മതിയായ സുരക്ഷകളോടെ എല്ലാ മേഖലകളിലും വനിതകൾക്ക് ജോലി ചെയ്യാം.
മലിനീകരണം തടയാൻ പ്രത്യേക പദ്ധതികൾ.
റോഡ്, മെട്രോ, റെയിൽ തുടങ്ങി കേരളത്തിന് വന്‍ പ്രഖ്യാപനം
റോഡ്, മെട്രോ, റെയിൽ തുടങ്ങി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കേന്ദ്ര ബജറ്റില്‍ കേരളത്തിന് വന്‍ പ്രഖ്യാപനം. കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ നീട്ടും. രണ്ടാം ഘട്ടത്തിന് ബജറ്റില്‍ 1,967 കോടി രൂപ അനുവദിച്ചു. കേരളത്തിന് പുറമേ ചെന്നൈ, ബെംഗളൂരു, നാഗ്പൂർ എന്നിവിടങ്ങളിലെ മെട്രോയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. ബെംഗളൂരു മെട്രോയുടെ 58.19 കിലോമീറ്റർ വികസനത്തിനായി 40,700 കോടി രൂപയും നാഗ്പൂർ മെട്രോയ്ക്ക് 5900 കോടി രൂപയുമാണ് അനുവദിച്ചത്.
കേരളത്തിനും ബംഗാളിനും ആസാമിനും തമിഴ്നാടിനും ദേശീയപാത വികസനം ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനമാണ് നടത്തിയത്. കേരളത്തില്‍ ദേശീയപാതാ വികസനത്തിന് 65,000 കോടി രുപയാണ് പ്രഖ്യാപനത്തിലുള്ളത്. മുംബൈ- കന്യാകുമാരി വാണിജ്യ ഇടനാഴി അടക്കമാണ് തുക. ഇതിന് പുറമേയാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957 കോടി കൂടി അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ തുറമുഖ വികസനങ്ങളില്‍ കൊച്ചിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ മത്സ്യബന്ധന തുറമുഖത്തെ വാണിജ്യതുറമുഖമായി വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
റോഡ് ഗതാഗത മന്ത്രാലയത്തിന് മൊത്തം 1.18 ലക്ഷം കോടിയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ 3500 കി.മി ദേശീയ പാത നിര്‍മ്മാണത്തിന് 1.03 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്നു. ഇതിന്റെ നിര്‍മ്മാണം അടുത്ത വര്‍ഷം തുടങ്ങും.
**Please refresh will update continue