സംസ്ഥാനത്ത് 5610 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 6653 പേര്‍ക്ക് രോഗമുക്തി. 67795 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു. ഇന്ന് 19 കോവിഡ് മരണം സ്ഥിരീകരിച്ചു. 5131 പേർക്ക് സമ്പർക്കം വഴി രോഗബാധയുണ്ടായി. ഉറവിടമറിയാത്ത കേസുകള്‍ 350. ആരോഗ്യപ്രവര്‍ത്തകര്‍ 22. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 %. 24 മണിക്കൂറിനിടെ 91,931 പരിശോധനകള്‍. 6.10 ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജാഗ്രതക്കുറവ് അപകടം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറയുന്നില്ല. വീട്ടില്‍ കഴിയുന്ന രോഗികള്‍ റൂം ക്വാറന്റീന്‍ കര്‍ശനമായി പാലിക്കണം.
സംസ്ഥാനത്ത് 5,610 പേര്‍ക്കുകൂടി കോവിഡ്; രോഗവ്യാപനതോത് ഗണ്യമായി കുറഞ്ഞു
വെള്ളിയാഴ്ച, ഫെബ്രുവരി 05, 2021