ദൃശ്യം 2–വിന്റെ ട്രെയിലർ പുറത്തിറങ്ങി.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ലോകമെമ്പാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നു.
മലയാളി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 പഴയ കഥാതന്തുവിൽ തന്നെ ഉൗന്നി നിന്നാണ് പുതിയ സിനിമയും ഒരുക്കിയിരിക്കുന്നത്.ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമിച്ചിരിക്കുന്നത്.
ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോട്രെപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്തത്.
ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.” ചിത്രത്തെക്കുറിച്ച് സംസാരിച്ച നടന്‍ മോഹൻലാൽ പറയുന്നു.
അയർലണ്ടിൽ, നിങ്ങൾക്ക് പ്രൈം വീഡിയോ ലഭിക്കും`