വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തിൽ വെച്ചുതന്നെ യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
സ്വകാര്യ ലാബുകൾ 1700 രൂപ ഈടാക്കുമ്പോൾ മൊബൈൽ ലാബുകൾ 448 രൂപയാണ് ഈടാക്കുന്നത്.
സ്വകാര്യ ലാബുകളിൽ ആര്‍ടിപിസിആര്‍ ഫലം ലഭിക്കാൻ രണ്ട് ദിവസം വരെ കാത്തിരിക്കണം. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പരിശോധനാ ഫലത്തിൽ വീഴ്ച കണ്ടെത്തിയാലോ 24 മണിക്കൂറിനുള്ളിൽ ഫലം നൽകിയില്ലെങ്കിലോ അംഗീകാരം റദ്ദാക്കും
മൊബൈൽ ആര്‍ടിപിസിആര്‍ ലാബുകൾ നാളെ പ്രവര്‍ത്തനം ആരംഭിക്കും. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 448 രൂപയാണ് പരിശോധനാ ഫീസ്. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകാത്ത ലാബുകളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു. ഉയര്‍ന്ന തുകയാണ് സ്വകാര്യ ലാബുകൾ പരിശോധനയ്ക്ക് ഈടാക്കുന്നത്.
തിരുവനന്തപുരത്ത് നാളെയും മറ്റ് ജില്ലകളിൽ മാര്‍ച്ച് പകുതിയോടെയും മൊബൈൽ ലാബുകൾ പ്രവര്‍ത്തനം തുടങ്ങും.സാൻഡോര്‍ എന്ന കമ്പനിയാണ് മൊബൈൽ ലാബുകൾ തുറക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ മൊബൈൽ ലാബുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ മേഖലയിൽ സാമ്പിളുകൾ കൂട്ടമായെത്തിയാൽ പുറം കരാര്‍ കൊടുക്കാനും പദ്ധതിയുണ്ട്.