യുകെ,അയര്‍ലന്‍ഡ്, ഇന്ത്യ, യുഎഇ അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പ്രവേശന വിലക്ക്.
ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- ഇന്ത്യ
- യുഎഇ
- അമേരിക്ക
- ജര്‍മനി
- പോര്‍ച്ചുഗല്‍
- അര്‍ജന്റീന
- ഇന്തോനേഷ്യ
- അയര്‍ലന്‍ഡ്
- ഇറ്റലി
- പാകിസ്ഥാന്‍
- ബ്രസീല്‍
- ലെബനോന്‍
- ഈജിപ്ത്
- ജപ്പാന്‍
- തുർക്കി
- യുകെ
- ഫ്രാൻസ്
- സ്വിറ്റ്സർലൻഡ്
- സ്വീഡൻ,
- ദക്ഷിണാഫ്രിക്ക
എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
സൗദി പ്രസ് ഏജന്‍സിയാണ് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .
Saudi citizens, diplomats, health workers and their families will be allowed to continue traveling to the Kingdom #COVID19 https://t.co/ELzTsEerST
— Arab News (@arabnews) February 2, 2021