സംഗീത ജോർജ് പാലാട്ടി(42),വെസ്റ്റ് സസെക്സിലെ വർത്തിങ്ങിൽ നിര്യാതയായി. അങ്കമാലി കറുകുറ്റി സ്വദേശി പാലാട്ടി ജോർജിന്റെ ഭാര്യയാണ്.സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ സംഗീത ഗ്ലോസ്റ്റെർഷെയർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പാസായത്തിനുശേഷം യുകെയിൽ തുടരുകയായിരുന്നു. കുറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സംഗീത ഒരു മാസം മുമ്പാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മാറിയത്. എന്നാൽ കഴിഞ്ഞ ദിവസം രോഗം വഷളാവുകയും ഇന്ന് വൈകിട്ട് 8 മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.
നാട്ടിൽ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിയാണ്. ഏകമകൻ നിവേദ് (16).
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയുംചെയ്യുന്നു.
ആദരാജ്ഞലികൾ 🌹 🌹 യു ക് മി അയർലണ്ട്