ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് മലയാളി നഴ്സായ മോളി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപ് യുകെ മലയാളികളെ വേദനയിലാക്കി ഇന്ന് (14 - 02 -2021 ) അടൂർ സ്വദേശിയായ പി.എം. രാജു കോവിഡ് ബാധിച്ച് മരണമടഞ്ഞു.
അടൂർ സ്വദേശിയായ പി.എം. രാജു കോവിഡ് ബാധിച്ച് ഇന്ന് (14 - 02 -2021 ) മരണമടഞ്ഞു
കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ മോളി(57) വെള്ളിയാഴ്ച്ച (12-02-2021) മരണമടഞ്ഞു.
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ മോളി (57) ആണ് മരിച്ചത്. നഴ്സായ മോളി കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ലിതര്‍ ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവര്‍പൂളിലെ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.കോട്ടയം അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആന്‍റണിയാണ് ഭര്‍ത്താവ്. മെര്‍ലിന്‍, മെര്‍വിന്‍ എന്നിവര്‍ മക്കളാണ്.
മരിച്ച എല്ലാവര്ക്കും അനുശോചനം അറിയിക്കുകയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.
ആദരാഞ്ജലികൾ 🌷🌷🌷 യുക് മി അയർലണ്ട്





.jpg)











