അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് . കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണൽ
കേരളമടക്കം, അസം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭകളിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചു. അഞ്ചിടത്തും വോട്ടെണ്ണൽ മെയ് രണ്ടിന്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചു.
കേരളത്തിൽ 40,771പോളിംഗ് സ്റ്റേഷനുകൾ. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം തുടരും. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ മാത്രം; പത്രിക സമർപ്പണത്തിന് രണ്ടുപേർ, ഓൺലൈനായും പത്രിക നൽകാം; വാഹന റാലിക്ക് അഞ്ച് വാഹനങ്ങൾ മാത്രം. ആയിരം വോട്ടർമാർക്ക് ഒരു ബൂത്ത്; എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ. തിരഞ്ഞെടുപ്പ് പോലീസ് നിരീക്ഷകനായി ദീപക് മിശ്രയെ കേരളത്തിൽ നിയോഗിച്ചു.
LIVE: #ElectionCommissionOfIndia announcing the schedule for holding General Elections to the Legislative Assemblies of Assam, Kerala, Puducherry, Tamil Nadu & West Bengal. #AssemblyElections2021 #ECI https://t.co/yS9EwLsH5w
— Election Commission of India #SVEEP (@ECISVEEP) February 26, 2021
കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും. സംസ്ഥാനത്ത് ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു.
ഉത്സവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. വിഷു, ഈസ്റ്റർ തുടങ്ങിയ ആഘോഷാവസരങ്ങൾ കണക്കിലെടുത്ത് ഏപ്രിൽ 15ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു