പേഷ്യൻറ് സേഫ്റ്റി ചാമ്പ്യൻ 2020 ഗാൽവേ ക്ലിനിക് അവാർഡ് - ജോമിറ്റ് സെബാസ്റ്റ്യന്.
clinical nurse manager 2,Orthopaedics,Unit at Galway Clinic.
പാലാക്കാരനും അയർലണ്ടിലെ മലയാളികൾക്കിടയിൽ സുപരിചിതനും ഗാൽവേ മലയാളികളുടെ എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ പൊതുപ്രവർത്തകനായും കൂട്ടുകാരനായും ഓടിയെത്തുന്ന ജോമിറ്റ് സെബാസ്റ്റ്യൻ. ഇപ്രാവശ്യത്തെ അവാർഡ് കിട്ടിയ ജോമിറ്റിനും കുടുംബത്തിനും ആശംസകൾ .
ഒരു നേതാവെന്ന നിലയിലും ഓർത്തോപെഡിക്സ് നഴ്‌സിംഗിന്റെ ടീം ലീഡർ എന്ന നിലയിലും 2020 ലെ ഈ കൊറോണ വൈറസ് കാലത്തും രോഗികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ സ്വീകരിച്ചതി കരുതൽ നടപടികളെ മുൻനിർത്തി വളരെ അഭിമാനകരമായ രീതിയിൽ പ്രവർത്തിച്ച മലയാളി ജോമിറ്റ് സെബാസ്റ്റിയന് ഗാൽവേ ക്ലിനിക്,രണ്ടായിരത്തി ഇരുപത്തിലെ "പേഷ്യൻറ് സേഫ്റ്റി ചാമ്പ്യൻ 2020 ഗാൽവേ ക്ലിനിക് അവാർഡ്" സമ്മാനിച്ചു.
മികച്ച ഗുണനിലവാരമുള്ള പരിചരണം നൽകുന്നതിന് വർഷം മുഴുവനും ധാരാളം ശ്രദ്ധ കേന്ദ്രികരിക്കുകയും 2020 ലെ മികച്ച സുരക്ഷിത രോഗി പരിചരണം,രോഗി പരിചരണ ഡെലിവറി, മൊത്തത്തിലുള്ള മാനേജ്മെൻറ്, ഈ വർഷത്തെ പ്രകടനം, സുരക്ഷിതമായ ഇവന്റുകൾ, മികച്ച പിടി സംതൃപ്തി തുടങ്ങിയവയിൽ മികച്ച പരിശീലന പരിശ്രമങ്ങൾ നടപ്പിലാക്കുന്നതിന് ഈ ഗാൽവേ ക്ലിനിക് ഈ അംഗീകാരം നൽകുന്നു. ഇപ്രാവശ്യം ഓർത്തോപെഡിക്സ് നഴ്‌സിംഗിന്റെ ടീം ലീഡർ എന്ന നിലയിലും ബാക്കി ടീം അംഗങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നതിനും ഗാൽവേ ക്ലിനിക് ഹോസ്പിറ്റലിൽ ഓർത്തോപെഡിക്സ് സർജിക്കൽ സിഎൻഎം 2 ആയി വർക്ക് ചെയ്യുന്ന ജോമിറ്റ് സെബാസ്റ്റ്യന് കഴിഞ്ഞു.
മികച്ച ഗുണനിലവാരമുള്ള പരിചരണം നൽകുന്നതിനും ഇനിയും ധാരാളം നേട്ടങ്ങളും കൂടുതൽ പ്രശസ്തിയും അംഗീകാരങ്ങളും 2021 ലെ മികച്ചത് അല്ലെങ്കിൽ അതിലും കൂടുതൽ ജോമിറ്റ് സെബാസ്റ്റിയനെ തേടിവരട്ടെ എന്ന് ആശംസിക്കുകയും കിട്ടിയ പുരസ്‌കാരത്തിന് എല്ലാ സാധാരണ മലയാളിക്കും വേണ്ടി പ്രശംസയോടെ യൂണിറ്റി ഓഫ് കോമ്മൺ മലയാളി അയർലണ്ട് (UCMI (യുക് മി ) .
READ ALSO: