കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള വാക്‌സിൻ വിതരണം രാജ്യത്ത് ആരംഭിച്ചു. ഇന്ന് രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെയാണ് വാക്‌സിൻ വിതരണത്തിൻ്റെ ഉദ്ഘാടനം നടത്തിയത്. വാക്‌സിൻ സ്വീകരിക്കുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്‌തു.
സാധാരണ രീതിയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഒരുപാട് വർഷങ്ങൾ വേണം. എന്നാൽ, വളരെ ചെറിയ സമയംകൊണ്ട് നമ്മൾ രണ്ട് ഇന്ത്യൻ നിർമിത വാക്സിനുകൾ പുറത്തിറക്കി. അടുത്ത വാക്സിൻ പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി.
#WATCH | PM Narendra Modi gets emotional while talking about the hardships faced by healthcare and frontline workers during the pandemic. pic.twitter.com/B0YQsqtSgW
— ANI (@ANI) January 16, 2021
ആദ്യഘട്ടത്തിൽ കൊവിഡ് പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് വാക്‌സിൻ നൽകുക. രാജ്യത്തെ 3006 കേന്ദ്രങ്ങളിലാണ് കൊവിഡ് വാക്‌സിൻ വിതരണം നടത്തുന്നത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
ഇന്ത്യയിൽ ആദ്യം കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ലെ ശുചീകരണ തൊഴിലാളികളിൽ ഒരാളായ മനീഷ് കുമാർ എന്ന യുവാണ്. മനീഷ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. എയിംസിൽ നടന്ന കൊവിഡ് വാക്‌സിനേഷനിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനും അവിടെ സന്നിഹിതനായിരുന്നു.കോവിഡ് വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി: ആരോഗ്യമന്ത്രി.
രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം, ഒരു മാസത്തെ ഇടവേള.രണ്ട് ഡോസ് വാക്‌സിൻ നിർബന്ധമാണെന്ന് ജനങ്ങളെ ഓർമിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് തുടരണം. മാസ്‌ക് വയ്‌ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വീഴ്‌ചകൾ ഉണ്ടാക്കരുതെന്ന് പ്രധാനമന്ത്രി അപേക്ഷിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷമേ പ്രതിരോധശേഷി കൃത്യമായി കൈവരിക്കാൻ സാധിക്കൂവെന്നും പ്രധാനമന്ത്രി.
ഇത്ര വലിയൊരു വാക്‌സിൻ വിതരണം ചരിത്രത്തിൽ മുൻപൊന്നും സംഭവിച്ചിട്ടില്ല. ആദ്യ ഘട്ടത്തിൽ തന്നെ മൂന്ന് കോടി പേരിലാണ് വാക്സിൽ കുത്തിവയ്‌പ് ഇന്ത്യ നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ 30 കോടി ആളുകളിൽ വാക്സിൻ കുത്തിവയ്‌പ് നടത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ പുതിയത് മനസിലാക്കുകയും പഠിക്കുകയും ചെയ്തു. കോവിഡ് നിരവധി പേരെ സ്വന്തം കുടുംബങ്ങളിൽ നിന്ന് അകറ്റി നിർത്തി. കോവിഡ് ബാധിച്ച് മരിച്ച പ്രിയപ്പെട്ടവർക്ക് കൃത്യമായ ആചാരങ്ങൾ നടത്തി ആദരാഞ്ജലികൾക്ക് അർപ്പിക്കാൻ പോലും നമുക്ക് സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കുപ്രചാരണങ്ങൾക്ക് ചെവികൊടുക്കരുത്. വാക്‌സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പരത്തുന്നവരെ ശ്രദ്ധിക്കുകയുമരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി എയിംസ് ഡയറക്‌ടർ ഡോ.രണ്‍ദീപ് ഗുലേറിയയും വാക്‌സിന്‍ സ്വീകരിച്ചു
രാജ്യത്ത് കോവിഡ് വാക്സിനേഷൻ ദൗത്യത്തിന്റെ ആദ്യ ദിനത്തിൽ 1,65,714 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 16,755 വാക്സിനേറ്റർമാർ ആദ്യദിനം ഈ പ്രക്രിയയിൽ പങ്കാളികളായിട്ടുണ്ട്. വാക്സിനേഷന് ശേഷം ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതായി വന്ന സാഹചര്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷവും ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
കോവാക്സിൻ കോവിഡ്-19 പ്രതിരോധ കുത്തിമരുന്ന് സ്വീകരിച്ച ആർക്കെങ്കിലും പ്രതികൂല ഫലം കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകുമെന്ന് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. എന്തെങ്കിലും പ്രതികൂല സംഭവങ്ങളോ ഗുരുതരമായ പ്രതികൂല സംഭവങ്ങളോ ഉണ്ടായാൽ, സർക്കാർ അംഗീകൃതമായ ചികിത്സാ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ നിങ്ങൾക്ക് വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട ചികിത്സ നൽകും,”എന്ന് ഭാരത് ബയോടെക് ഇന്ത്യ ലിമിറ്റഡ് (ബിബിഐഎൽ) പ്രസ്താവനയിൽ പറഞ്ഞു.
നിങ്ങൾക്ക് ചോദിക്കാം ? , അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !! വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) . നിങ്ങളുടെ വാട് സ് ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. മെമ്പർ ആകുക - 18 ഗ്രൂപ്പ്കളിൽ ഒന്നിൽ ചേരാം