അയർലണ്ട് മലയാളിയും വെക്സ് ഫോർഡിലെ താമസക്കാരനുമായ സോൾസൺ സേവ്യർ (34) പയ്യപ്പിള്ളി നിര്യാതനായി. നേഴ്‌സ് ആയ സോൾസൺ സേവ്യർ കോവിഡ് വൈറസ് ബാധിച്ചു വെക്സ്ഫോർഡിലെ വീട്ടിൽ ചികിത്സയിൽ ഇരിക്കെ ശനിയാഴ്ച്ച വൈകീട്ട് പെട്ടെന്ന് രക്തം ശർദിക്കുകയായിരുന്നു. ഉടൻ തന്നെ സോൾസനെ ആശുപത്രിൽ എത്തിച്ചു. പിന്നീട് ആരോഗ്യ നില വഷളാവുകയും ചെയ്‌തപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വെക്സ് ഫോർഡിലെ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. വെകുന്നേരത്തോടെ ആയിരുന്നു മരണം സംഭവിച്ചത്.
ദയവായി കഴിയുന്നവർ എല്ലാവരും നിങ്ങളാൾ കഴിയും വിധം ഫ്യൂണറൽ ചിലവിലേക്ക് സഹായിക്കുക ദയവായി നിങ്ങളുടെ എളിയ സംഭാവനകൾ ഈ അവസരത്തിൽ ഒരു കുടുംബത്തിന് ഒരു ഭാര്യയ്ക്കും കുട്ടിയ്ക്കും താങ്ങാവട്ടെ .
ദയവായി ഫണ്ട് ട്രാൻഫർ ചെയ്യാൻ സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ ഉപയോഗിക്കുക.ഇത് ശരിയായ കരങ്ങളിൽ എത്തിച്ചേരണം.സോള്‍സണ്‍ സേവ്യറിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ താഴെ പറയുന്നു.
ഫ്യൂണറൽ സഹായ നിധി അക്കൗണ്ട് ഡീറ്റെയിൽസ്
Bincy Menachery
BIC: IPBSIE2D
IBAN: IE24IPBS99062425855540
Permanent tsb,Tallght Branch
എല്ലാവര്ക്കും നന്ദിയോടെ യൂണിറ്റി ഓഫ് കോമൺ മലയാളി അയർലണ്ട് .
മലപ്പുറം പെരിന്തല്‍മണ്ണ തുവ്വൂര്‍ സ്വദേശിയാണ് സോള്‍സണ്‍ സേവ്യര്‍. ( തുവ്വൂര്‍,പാണ്ടിക്കാട് ,പെരിന്തൽമണ്ണ , മലപ്പുറം ) ഭാര്യയും ഒരു കുട്ടിയും അടങ്ങുന്ന കുടുംബം മുൻപ് ഡബ്ലിനിലെ താലയിൽ സമസിച്ചിരുന്നു. 2 കൊല്ലം മുൻപ് ആണ് മെച്ചപ്പെട്ട സഹചര്യങ്ങൾ തേടി ഇദ്ദേഹവും ഭാര്യയും കൗണ്ടി വെക്സ് ഫോർഡിലെ ബെൻക്ളോഡിയിലെത്തിയത്. നേഴ്‌സ് ആയ സോള്‍സണ്‍ സേവ്യറിന്റെ ഭാര്യ ബിൻസി (മേനാച്ചേരിൽ) ഹെൽത്ത് കെയർ ജോലിക്കാരിയാണ്.
ഭാര്യ : ബിൻസി മേനാച്ചേരി (അയർലണ്ട്)
മകൻ : സൈമൺ സോൾസൺ
പിതാവ് അന്തരിച്ച സേവിയർ പയ്യപ്പിള്ളിലും മാതാവ് മറിയം സേവിയറുമാണ് ,
സഹോദരൻ: റെമിൽ പയ്യപ്പിള്ളിൽ സേവിയർ
അന്തരിച്ച സോൾസൺ സേവിയർ ഹോളി ഫാമിലി ഫൊറോനാ ചർച്ച് കരുവാരക്കുണ്ട് ഇടവകാംഗമാണ്
സംസ്‌കാര ശുശ്രുഷകൾ പിന്നീട് . നമ്മളിൽ ഒരാളായി നമ്മുടെ ഇടയിൽ ജീവിച്ചു അകാലത്തിൽ നമ്മളിൽ നിന്നും വേർപിരിഞ്ഞു പോയ സോള്‍സണ്‍ സേവ്യറിന്റെ കുടുംബത്തിന് ഉണ്ടായ ഈ ദുഃഖ സാഹചര്യത്തിൽ നമുക്ക് എല്ലാവര്ക്കും പങ്കുചേരാം.അവരെ ആശ്വസിപ്പിക്കാം.
ആദരാജ്ഞലികൾ 🌹🌹🌹🌹 യുക് മി അയർലണ്ട്
നിങ്ങൾക്ക് ചോദിക്കാം ? അയർലണ്ട് മുഴുവൻ ഉള്ള മലയാളികളോട് !! വിവരങ്ങൾ ,ഹെല്പ് ,സപ്പോർട്ട് , ജോബ് , വാടക, കമ്മ്യൂണിറ്റി ന്യൂസ് , എന്നിവ അറിയാൻ ലൈവ് കമ്മ്യൂണിറ്റി പ്ലാറ്റഫോം - യൂണിറ്റി ഓഫ് കോമ്ൺ മലയാളി അയർലണ്ട് - UCMI (യുക് മി ) .
സോൾസൺ സേവ്യർ ( 34 ) പയ്യപ്പിള്ളി നിര്യാതനായി https://t.co/7B9utxcqsK pic.twitter.com/sYzAjM0rGu
— UCMI (@UCMI5) January 17, 2021