മുൻ അയർലണ്ട് മലയാളിയും അയർലണ്ടിലെ ദ്രോഗഡ്ഡയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ തോമാച്ചൻ (തോമസ് സ്കറിയാ ) യുടെ ഭാര്യ ശാലിയുടെ പിതാവ്, ബേബി ജോൺ പൈനാപ്പിള്ളിൽ (71) ഇന്നലെ നിര്യാതനായി. തോമസ് സ്കറിയ മുൻപ് താരാ വിൻഡ്രോപ് നഴ്സിംഗ് ഹോമിലും ഭാര്യ ശാലിനി ദ്രോഗഡ്ഡയിലെ ഔർ ലേഡീസ് ഓഫ് ലൂർദിലെ സ്റ്റാഫും ആയിരുന്നു.സംസ്‌കാര ശുശ്രുഷകൾ പിന്നീട് .
ബേബി സാർ എന്ന് വിളിച്ചിരുന്ന ബേബി ജോൺ, അദ്ധ്യാപകൻ, ആറളം ഗ്രാമപ്പഞ്ചായത്ത് അംഗം , സിപിഐഎം കമ്മിറ്റി അംഗം , ആറളം ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ നാട്ടുകാർക്ക് സുപരിചതനായിരുന്നു . കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹം കുറേനാളായി ചികിത്സയിൽ ആയിരുന്നു.
ആദരാഞ്ജലികൾ യുക് മി 🌹🌹🌹🌹