നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക കുർബാന
കോവിഡ് -19 ബാധിച്ചു മരിച്ചവർക്ക് വേണ്ടി മയോയിലെ നോക്ക് ദേവാലയത്തിൽ പ്രത്യേക കുർബാന . ടൂമിലെ കത്തോലിക്കാ ആർച്ച് ബിഷപ്പ് കഴിഞ്ഞ മാർച്ച് മുതൽ അയർലണ്ടിൽ പാൻഡെമിക് മൂലം മരണമടഞ്ഞ 2,800 ൽ അധികം ആളുകൾക്ക് വേണ്ടി നവംബർ 22 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പ്രത്യേക കുർബാന - പ്രാർത്ഥന അനുസ്മരണം നടത്തും.
ആചാരങ്ങളിൽ പങ്കെടുക്കുവാൻ ഉള്ള കഴിവില്ലായ്മ ഈ മാസങ്ങളിൽ ആളുകൾക്ക് പ്രത്യേകിച്ചും അനുഭവപ്പെട്ടിട്ടുള്ള ഈ സാഹചര്യവും ദുരിതമനുഭവിക്കുന്ന പ്രക്രിയയും പാൻഡെമിക് സാഹചര്യവും ആളുകളെ ബാധിച്ചിട്ടുണ്ടെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാനും ആളുകൾക്ക് സാധിക്കാതെ വരുന്നത് മാനിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ഉള്ള ഈ പ്രാർത്ഥന ജനങ്ങൾക്ക് എന്തെങ്കിലും പ്രതീക്ഷ നൽകുമെന്നും കൂട്ടായി പ്രതിഫലിപ്പിക്കാനും പ്രാർത്ഥിക്കാനും ദുഃഖ ത്തിനു ആശ്വാസം നൽകാനും ഉള്ള അവസരം നൽകുമെന്നും ആർച്ച് ബിഷപ്പ് പ്രതീക്ഷിക്കുന്നു.
ആളുകൾ വിശ്വാസം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ഇത് വളരെ പ്രധാനമാണ് .കഴിഞ്ഞ മാർച്ച് മുതൽ പാൻഡെമിക് മൂലം മരണമടഞ്ഞ ഓരോ വ്യക്തിയുടെയും ജീവിതത്തെ പ്രതിനിധീകരിക്കുന്നതിനായി പ്രത്യേക മെഴുകുതിരികൾ പള്ളിക്ക് ചുറ്റും കത്തിക്കും.
നോക്ക് ബസിലിക്കയിലെ കുർബാന ലോകമെമ്പാടും നോക്ക് പള്ളിയുടെ വെബ്സൈറ്റ്ൽ സംപ്രേഷണം ചെയ്യും.