അയർലണ്ട് മലയാളിയും സ്ലൈഗോ നിവാസിയുമായ നൈനാന് തോമസിന്റെ മാതാവ് അന്നമ്മ തോമസ് (കുഞ്ഞമ്മ-70,റിട്ട: ഫാര്‍മസിസ്റ്റ്) നിര്യാതയായി. നാങ്കുളത്ത് പട്ടശേരില്‍ എന്‍.എന്‍ തോമസിന്റെ (റിട്ട: പോസ്റ്റ് മാസ്റ്റര്‍) ഭാര്യയാണ്. മണര്‍കാട് തലപ്പാടി കൊച്ചുപുരക്കല്‍ കുടുംബാഗമാണ്. സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്റെ സ്ഥാപകാംഗവും, സജീവ പ്രവര്‍ത്തകനുമാണ് ശ്രീ.നൈനാന് തോമസ്.
സംസ്കാര ശുശ്രുഷകൾ 11-11-2020 നാളെ 12.00 മണിക്കു ഭവനത്തിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം 1.00 മണിക്കു പൊങ്ങന്താനം സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍.
മക്കള്‍: നൈനാന് തോമസ് (അയര്‍ലണ്ട്),ഡോളി തോമസ് ( ഓസ്ട്രേലിയ).
മരുമക്കള്‍: ലിന്‍സി ജോസഫ്,സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ,സ്ലൈഗോ ,അയര്‍ലണ്ട്,(കായപ്പുറത്ത്,തിരുവല്ല ), അനൂപ് മര്‍ക്കോസ് (ഓസ്ട്രേലിയ).വാഴക്കാലചിറയില്‍,പുളിക്കല്‍ കവല
സഹോദരങ്ങള്‍: ചാക്കോ വര്‍ക്കി, ജോസഫ് വര്‍ക്കി,മറിയാമ്മ ഫിലിപ്,സൂസമ്മ വര്‍ക്കി,പരേതനായ ജോര്‍ജ് വര്‍ക്കി.
ആദരാജ്ഞലികൾ 🌹🌹🌹🌹യു.ക് .മി അയർലണ്ട്