ഒരാഴ്ചയ്ക്കിടെ ആറാമത്തെ മരണമാണ് യുകെയില്‍ നടക്കുന്നത്. അതില്‍ മൂന്നു പേര്‍ ക്യാന്‍സര്‍ മൂലം. രണ്ടു വീട്ടമ്മമാര്‍ക്ക് പിന്നാലെ 33 കാരിയായ റെയ്ച്ചലും മരണത്തിന് കീഴടങ്ങിയ വാര്‍ത്ത പുറത്തുവന്നത്.
റെയ്ച്ചല്‍ സുനില്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുകെ മലയാളിയാണ്. റെഡ്ഡിങില്‍ താമസിച്ചിരുന്നതെങ്കിലും ചുറ്റമുള്ളവര്‍ക്ക് അത്ര സുപരിചിതയായിരുന്നില്ല. വയറ്റിനുള്ളിലുണ്ടായ ക്യാന്‍സറാണ് വില്ലനായത്.
രണ്ടാഴ്ച മുമ്പാണ് റെയ്ച്ചലിനെ കടുത്ത വയറുവേദനയെത്തുടർന്ന് കേംബ്രിഡ്ജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് ക്യാൻസർ സ്ഥിരീകരിച്ചത്. വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ക്യാന്‍സര്‍ അവസാന ഘട്ടത്തിലേക്കെത്തിയിരുന്നു. വേദന കുറഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയത്. ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽനിന്നും വീട്ടിലെത്തി വിശ്രമത്തിൽ കഴിയവേയാണ് ചൊവ്വാഴ്ച രാത്രി മരണം സംഭവിച്ചത്. എറണാകുളം ഞായല്ലൂര്‍ കുടുംബത്തിലെ സുനില്‍ മോഹനനാണ് റേയ്ചലിന്റെ ഭര്‍ത്താവ്. ലണ്ടനില്‍ ഒരു ഹോട്ടലില്‍ മാനേജറാണ്.കട്ടപ്പനയിലെ അധ്യാപക ദമ്പതികളായ ബേബിയുടേയും അന്നമ്മയുടേയും മകളാണ് റേയ്ചല്‍. മറ്റ് രണ്ടു പെണ്‍മക്കളും അമേരിക്കയിലാണ്. റേയ്ചലിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്നും സഹോദരി എത്തും. കഴിഞ്ഞ നവംബറില്‍ മാതാപിതാക്കള്‍ റെയ്ച്ചലിനൊപ്പമുണ്ടായിരുന്നു. മാതാപിതാക്കള്‍ നാട്ടില്‍ നിന്ന് എത്താന്‍ സാധ്യത കുറവാണ്. നാട്ടില്‍ തന്നെ ചടങ്ങ് ഓണ്‍ലൈനായി കണ്ട് അന്ത്യോപചാരം അര്‍പ്പിക്കും.
ആദരാജ്ഞലികൾ യുസിഎംഐ 🌼🌼🌼🌼