ന്യൂസീലൻഡ് മന്ത്രിസഭയിൽ ജസീന്ത ആർഡേണിനൊപ്പം മലയാളി വനിത. എറണാകുളം സ്വദേശിനി പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിസഭയിൽ പദവി ലഭിച്ചത്. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണൻ പാർലമെന്റിൽ ഇടം നേടുന്നത്.
മൂന്ന് വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നൽകിയിരിക്കുന്നത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. ന്യൂസീലൻഡിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ് പ്രിയങ്കാ രാധാകൃഷ്ണൻ.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലൻ്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻ്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് ആശംസിക്കുന്നു.