അയർലണ്ട് മലയാളി, സജി സെബാസ്റ്റ്യന്‍ (46) ന്റെ പൊതുദർശന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഇന്ന് (തിങ്കളാഴ്ച ) അങ്കമാലിയിലെ വസതിയില്‍ .
അയർലണ്ട് മലയാളിയും ഡണ്ടാല്‍ക്കിലെ താമസക്കാരനുമായ സജി സെബാസ്റ്റ്യന്‍ (46) കേരളത്തില്‍ വെച്ച് 12/11/2020 രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പിതാവിനെ ശുശ്രൂഷിക്കാനായി രണ്ടാഴ്ച മുമ്പ്, അവധിയ്ക്ക് നാട്ടിലെത്തിയതായിരുന്നു.അങ്കമാലിയിലെ വസതിയില്‍ രാത്രി ഉറക്കത്തിനിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു . സജിയെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോളേയ്ക്കും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
കേരളത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായ അയർലണ്ട് മലയാളി സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടിലിന്റെ(46) ഭൗതീകദേഹം ഇന്ന് (തിങ്കളാഴ്ച ) അങ്കമാലിയിലെ കുടുംബവസതിയില്‍ പൊതു ദര്‍ശനത്തിനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യത്തിനും ശേഷം സംസ്കാരത്തിനായി അയർലണ്ടിലേക്ക് കൊണ്ടുവരും. ഭൗതീകദേഹം അയര്‍ലണ്ടില്‍ എത്തിച്ചു സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങള്‍ ആഗ്രഹിക്കുന്നത്. നാളെ വൈകിട്ട് വിമാനമാർഗ്ഗം മുംബൈയില്‍ എത്തിയ്ക്കുന്ന, സജി സെബാസ്റ്റ്യന്‍ പാറേക്കാട്ടിലിന്റെ(46) ഭൗതീകദേഹം, യൂറോപ്യന്‍ യൂണിയന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യൂ കെയില്‍ നിന്നുള്ള ഫ്യുണറല്‍ ഏജന്‍സി അയര്‍ലണ്ടില്‍ എത്തിക്കുന്ന മുറയ്ക്ക് സംസ്‌കര ശുശ്രുഷയും പൊതുദർശനവും കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചു ക്രമീകരിക്കും .
അയര്‍ലണ്ടിലെ നഴ്‌സിംഗ് റിക്രൂട്ട്മെന്റ് ഏജന്റുമാരില്‍ ഒരാളുമായിരുന്നു സജി. പാറേക്കാട്ടില്‍ സെബാസ്റ്റ്യന്റെ (ദേവസിക്കുട്ടി,പാറേക്കാട്ടില്‍,വളവി റോഡ്,അങ്കമാലി ) മകനാണ് സജി സെബാസ്റ്റ്യന്‍ .
മാതാവ്: മേരി.
ഭാര്യ: ജെന്നി കുര്യൻ (സെന്റ് ഒലിവര്‍ പ്ലങ്കറ്റ് ഹോസ്പിറ്റൽ , സ്റ്റാഫ് നഴ്‌സ്)
മക്കൾ: പാട്രിക്ക്, ജെറാള്‍ഡ്, അലക്സ്
സജി സെബാസ്ററ്യന്റെ ഭാര്യ ജെന്നി കുര്യനും, മക്കളും തങ്ങളുടെ പ്രിയപ്പെട്ടവനെ അന്തിമമായി ഒരുനോക്ക് കാണാനും, സ്നേഹ ചുംബനം നല്‍കാനും കാത്തിരിക്കുകയാണ്.
കൂടുതൽ വായിക്കാൻ
ആദരാഞ്ജലികള്‍ 🌹🌹🌹🌹യുസി എം ഐ