"കൂട്ടത്തിൽ ഇളമുറക്കാരൻ" - വരവേറ്റ് മലയാളി ഫാർമേഴ്‌സ്

മലയാളി ഫാർമേഴ്സ് കൂട്ടായ്മ അയർലൻഡ് വീണ്ടും മലയാളിക്ക് വിസ്മയവും അറിവും നൽകുന്നു. എന്നും കൃഷിയോട് കൂടിയ ആഭിമുഖ്യം പുലർത്തുന്ന ഈ ഗ്രൂപ്പിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഡെൻസിലിന്റെ വീട്ടിൽ വിരിഞ്ഞത് ചക്കകളുടെ ഇളം തലമുറ. ഐറിഷ് പച്ച വർണ്ണ നിറത്തിനെ ഓര്മിപ്പിക്കുമാറ് ആർക്കും അസൂയ സമ്മാനിക്കുന്ന ഗംഭീര കാഴ്ചയിൽ ഡെൻസിലിന്റെ ഗാൽവേയിലെ വീട്ടിലാണ് ആയുർ ജാക്ക് ചക്കകൾ കായ്ച്ചു നിൽക്കുന്നത്. ചക്കകളുടെ കൂട്ടത്തിൽ ഇളമുറക്കാരൻ ആണ് എങ്കിലും നല്ല ഫലം തരുന്ന ഇനമാണ് ആയുർ ജാക്ക് ചക്കകൾ. വർഷംതോറും നിത്യേന എന്നപോലെ ഫലംതരുന്ന ആയുർ ജാക്ക് ചക്കകൾ. കേരളത്തിൽ നിന്നും 2 വർഷത്തോളം മുൻപ് കൊണ്ടു വന്ന തയ്യിൽ നിന്നും ആണ് ഇപ്പോൾ ചക്ക ഉണ്ടായിരിക്കുന്നത്. മേൽ മിശ്രിതവും കമ്പോസ്റ്റും ജൈവവളങ്ങളും മാത്രം ഇട്ടു പരിപാലിച്ചു വളർത്തിയിരുന്ന പ്ലാവിൻ തൈ വളർന്നു രണ്ട് രണ്ടര അടിയോളം പൊക്കത്തിൽ നിൽക്കുന്നു. വീടിനുള്ളിൽ ചട്ടിയിൽ വളർത്തിയ പ്ലാവിൻ തൈയ് പൊന്നുപോലെ കാത്തു വെള്ളവും വളവും 20 ഡിഗ്രീ സെൽഷ്യയ്‌സ് ക്രമപ്പെടുത്തിയാണ് ഡെൻസിലും കുടുംബവും അയർലണ്ടിൽ പരിപാലിക്കുന്നത്.

മലയാളി ഫാർമേഴ്സ് കൂട്ടായ്മ അയർലൻഡ്:

ചേരുവാൻ പുതിയ അറിവുകളും വിശേഷങ്ങളും അറിയാൻ കാണുക ചേരുക 

പഴഞ്ചൊല്ല് ചെറിയൊരു മാറ്റത്തോടെ..

😊
വേണമെങ്കിൽ ചക്ക ‘അയർലണ്ടിലും’ കായ്ക്കും
💚💚

എന്താണ് ആയുർ ജാക്ക് ചക്ക ? എന്താണ് സാധാരണയിൽ നിന്നും വ്യത്യസ്തത ? ഒരു സീസണിൽ മാത്രം ഉണ്ടാകുന്ന ഫലം ആണല്ലോ ചക്കയും മാങ്ങയും. ആ ചക്കയെ ഒരു പ്രത്യേക രീതിയിൽ മാറ്റി എടുത്ത് വർഷത്തിൽ കൂടുതൽ തവണ കായ്ക്കുന്ന രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുക ചക്ക കർഷകൻ ആണ് വർഗീസ് ചേട്ടൻ. ആദ്യമായി കേരളത്തിൽ ചക്കയെ ഭക്ഷണമാക്കി വളർത്തിയ കർഷകൻ വർഗിസ് തരകൻ. അദ്ദേഹത്തിന്റെ ഫാമിലേക്ക് ഏത് കാലത്ത് കയറി ചെന്നാലും അദ്ദേഹം ചക്ക കഴിക്കാൻ തന്നിട്ട് ആണ് സ്വീകരിക്കുക. രുചിയിൽ ഒരു വിട്ട് വീഴ്‌ച്ചയും ഇല്ലാത്ത ചക്കയാണ് ആയുർ ചക്ക. വർഗ്ഗീസ് തരകന്റെ ആയുർജാക്ക് ഫാം 1) ആയുർ ജാക്ക് ഫാം 2) 50 ജാക്ക്ഫ്രൂട്ട് ഇവിടെയുണ്ട്. 5 ഏക്കറിൽ ഒരു റബ്ബർ എസ്റ്റേറ്റായിരുന്നു അത്. എന്നാൽ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റി ജാക്ക് ഫ്രൂട്ട് മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. നിങ്ങൾ എല്ലാവരും ഫാം സന്ദർശിച്ച് അത് മനസ്സിലാക്കുക. ആയുർ ജാക്ക് ഫാമിന്റെ വിലാസം: - കുറുമൽ റോഡ്, കുന്നു, വേലൂർ, കേരളം 680601 094477 38074 https://g.co/kgs/WCUVhN വർ‌ഗീസ് തരകൻ: -☎: 00919447738074 # ayurjackfarm # jackfruit


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...