ഒരു വർഷത്തിനുള്ളിൽ എട്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റിൽ. ബ്രിട്ടനിലെ വടക്കുപടിഞ്ഞാറൻ നഗരമായ ചെസ്റ്ററിലാണ് സംഭവം. 30കാരിയായ നഴ്സ് ലൂസി ലെറ്റ്ബി ആണ് അറസ്റ്റിലായത്.
യുകെയിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ആശുപത്രിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കൊലപാതകങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സ് ലൂസി ലെറ്റബിയെ (30) ഹെര്‍ഫോര്‍ഡിലെ അരാന്‍ അവന്യൂവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
2015 ജൂൺ മുതൽ 2016 ജൂൺ വരെ ഒരു പ്രദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടു കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. ഇതു കൂടാതെ പത്തോളം കുഞ്ഞുങ്ങളെ കൊലപ്പെടുത്താനും ശ്രമം നടന്നു.
ആശുപത്രിയിൽ തുടർച്ചയായി നവജാത ശിശു വിഭാഗത്തിൽ നിരവധി കുഞ്ഞുങ്ങൾ മരിച്ചതായ വിവരം പുറത്തുവന്നതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സ് ലൂസി പിടിയിലായത്.
ഇന്ന് ലൂസിയെ വാറിംഗ്ടണ്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. 2018-19 കാലയവളവിൽ ലൂസി അറസ്റ്റിലായിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് വെറുതെ വിടുകയായിരുന്നു. ഇവരെ ഇന്ന് ഹാജരാക്കുമെന്ന് ചെഷയര്‍ പോലീസ് വക്താവ് പറഞ്ഞു.
Nurse charged with murder over baby deaths at Cheshire hospital https://t.co/h7I0ooxgS9
— UCMI (@UCMI5) November 13, 2020