ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തി.
തുറമുഖങ്ങളിലൂടെയും വിമാനത്താവളങ്ങളിലൂടെയും ഇന്ത്യയിൽ പ്രവേശിക്കാം.ഒ.സി.ഐകൾക്കും വിദേശികൾക്കും വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിലൂടെയും നോൺ ഷെഡ്യൂൾഡ് കൊമേഴ്സ്യൽ
വിമാനങ്ങളിലൂടെയും വരാം.
ഇത്തരത്തിൽ ഇന്ത്യയിലേക്ക് വരുന്ന മുഴുവൻ ആളുകളും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണം
വിദേശികൾക്കും ഇന്ത്യൻ വംശജർക്കും കൂടുതൽ വിഭാഗങ്ങളിലെ വിസ,യാത്ര നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവുകൾ നൽകാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഘട്ടം ഘട്ടമായി ഇളവുകൾ നൽകുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് വിസ, ടൂറിസ്റ്റ് വിസ, മെഡിക്കൽ വിസ എന്നിവ ഒഴികെയുള്ള എല്ലാ വിസകളും പുനഃസ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്
വിദേശികൾക്കും ഒ.സി.ഐ.(ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ) കാർഡുള്ളവർക്കും വിനോദ സഞ്ചാരം ഒഴികെയുള്ള ആവശ്യങ്ങൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാം. നിലവിലുള്ള വിസകളുടെ കാലാവധി പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.