അയർലണ്ട് മലയാളിയും ഡബ്ലിൻ,ആഷ്ടൗൺ (പെല്ലറ്റ്സ് ടൗൺ മാനർ ആഷ് ടൗൺ ഡബ്ലിൻ 15 ) നിവാസിയുമായ, സുനീത് ശ്രീകുമാർ (45 വയസ്സ്, ജഗതി , തിരുവനതപുരം) നിര്യാതനായി.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതാണ്, രാത്രി വൈകി പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്നു കുഴഞ്ഞു വീഴുകയും വിളിച്ചിട്ടും വിളി കേൾക്കാത്തതിനെതുടർന്ന് ഭാര്യയും അടുത്ത സുഹൃത്തുക്കളും എമർജൻസി ആംബുലൻസ് വിളിക്കുകയും അതിനുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. മരിച്ച സുനീത് ന്റെ മൃതദേഹം പോസ്റ്മാർട്ടത്തിനും മറ്റുനടപടികൾക്കുമായി ആശുപത്രിയിലേക്ക് മാറ്റി.
സുനീതിന് അനിമേഷനുമായി ബന്ധപ്പെട്ടു ഡബ്ലിൻ സ്മിത്ത് ഫീൽഡിലെ, ബ്രൗൺ ബാഗ് ഫിലിംസിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്തു വരികയായിരുന്നു. തിരുവനന്തപുരം ജഗതി സ്വദേശിയാണ്. ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. ഭാര്യ പ്രീതിയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു . സംസ്കാര നടപടികളും മറ്റു കാര്യങ്ങളും പിന്നീട് .
ആദരാജ്ഞലികൾ യുസിഎം ഐ 🌹🌹