കൊവിഡ് ബാധയെ തുടർന്ന് പൂട്ടിയിട്ടിരുന്ന തീയറ്ററുകൾ ഏഴ് മാസങ്ങൾക്ക് ശേഷം തുറന്നു. കർണാടക, പശ്ചിമബംഗാൾ, ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീയറ്ററുകൾ തുറന്നത്. കേരളം അടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തീയറ്ററുകൾ അടഞ്ഞുകിടക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്.
രാജ്യത്ത് തീയറ്ററുകൾ തുറന്നു; പലയിടത്തും ഒഴിഞ്ഞ സീറ്റുകൾക്ക് മുന്നിൽ പ്രദർശനം
വ്യാഴാഴ്ച, ഒക്ടോബർ 15, 2020