കേരളത്തിന്റെ സ്വന്തം വിമാനം ആയില്ലെങ്കിലും എയർ ഇന്ത്യയുടെ കൊച്ചി– ലണ്ടൻ സർവീസ് കേരളത്തിന്റെയും യൂറോപ്പിലെയും യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനു ഒരു പരിധി വരെയെങ്കിലും സഹായകരമാകും .ഈ സർവീസിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിച്ചതോടെ അനുബന്ധ സർവീസുകളും കൂടെ പ്രതീഷിക്കാം . എയർ ഇന്ത്യ സർവീസിനു ലഭിച്ച മികച്ച പ്രതികരണമാണ് എയർ ഇന്ത്യയുടെ സർവീസ് നീട്ടാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിച്ചത്.
നേരിട്ടുള്ള സർവീസ്കൾക്ക് യൂറോപ്പിലേക്കു സർവീസ് നടത്താൻ സർക്കാരും വിമാനത്താവളവും ഏറെ ഇളവുകൾ വാഗ്ദാനം ചെയ്തെങ്കിലും വിദേശ കമ്പനികളൊന്നും മുന്നോട്ടു വന്നില്ല. ഈ സാഹചര്യത്തിൽ ഈ സർവീസുകൾക്ക് വൻപിച്ച പിന്തുണ ലഭിച്ചു.നേരിട്ടുള്ള വിമാന സർവീസ് വലിയ ആശ്വസമാണു യാത്രക്കാർക്കു നൽകുക. പ്രത്യേകിച്ചും മിഡ്‌ഡിൽ ഈസ്റ്റ് സ്ഥലങ്ങളിൽ നിന്നുള്ള തിരക്ക് തിക്കും ഒഴിവാക്കാം ഒരു പരിധി വരെ ഈ റൂട്ടുകളിൽ ഉള്ള മറ്റ് മേധാവിത്വം ഒഴിവാക്കാൻ യൂറോപ്പിനാകും.
കൂടുതൽ സീറ്റുകളും ഇതുവഴി ലഭ്യമാകും. ലാൻഡിങ് ഫീസ് കൊച്ചി വിമാനത്താവളം സിയാൽ പൂർണമായും എയർ ഇന്ത്യയ്ക്ക് ഒഴിവാക്കിയതു ടിക്കറ്റ് നിരക്കു കുറയാൻ സഹായിച്ചിട്ടുണ്ട്.
ഇക്കോണമി ക്ലാസിൽ കൊച്ചി– ലണ്ടൻ നിരക്ക് 25,000 മുതലും
ലണ്ടൻ–കൊച്ചി നിരക്ക് 33,000 രൂപയ്ക്കും അടുത്താണ്. .
സ്റ്റോപ്പ് ഓവർ ഫ്ലൈറ്റുകൾക്ക് ഏകദേശം 40,000 രൂപയും
നോൺ സ്റ്റോപ്പ് സർവീസുകൾക്കു 49,000 രൂപയുമാണു നിരക്ക്.
കൊച്ചി - ലണ്ടൻ ഹീത്രു സർവീസ് യൂറോപ്പ്യൻ യാത്രക്കാർക്ക് പുറമെ അമേരിക്കയും സമീപ രാജ്യക്കാർക്കും ഒരു പുതിയ റൂട്ട് തുറക്കും .പുതിയ പുതിയ സർവീസുകളും ഇതിനോട് കൂടെ പ്രതിക്ഷിക്കാം.
എയർ ഇന്ത്യയ്ക്കു രാജ്യത്തെ 9 നഗരങ്ങളിൽനിന്നു ലണ്ടനിലക്ക് നിലവിൽ സർവീസുണ്ട്. 7 സർവീസ് ഉള്ള ഡൽഹിയും 4 സർവീസ് ഉള്ള മുംബൈയും കഴിഞ്ഞാൽ ആഴ്ചയിൽ ഏറ്റവും കൂടുതൽ സർവീസ് ഇപ്പോൾ കൊച്ചിയിൽ നിന്നാണ്. കൂടുതൽ കൊച്ചി സർവീസ് വരുമ്പോൾ സർവീസുകളുടെ എണ്ണത്തിൽ മുന്നിൽ ഉണ്ടായിരുന്ന അഹമ്മദാബാദ്, അമൃത്‌സർ, ഗോവ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങൾ കൊച്ചിക്കു പിന്നിലാകും .
തമിഴ്നാട്, ശ്രീലങ്ക യാത്രക്കാർക്കും കൊച്ചി–ലണ്ടൻ സർവീസ് പ്രയോജനപ്പെടും. ശ്രീലങ്കൻ എയർലൈൻസിനു പുറമേ ബ്രിട്ടിഷ് എയർവെയ്സും എയർ ഫ്രാൻസും തുർക്കിഷ് എയർലൈൻസും കൊളംബോയിൽനിന്നു ലണ്ടൻ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരക്ക് 40,000 രൂപയ്ക്കു മുകളിലാണ്