കേരളത്തിൽ പല ജില്ലകളിലും ഐസിയുവും വെന്റിലേറ്ററുകളും കൊവിഡ് രോഗികളാല്‍ നിറഞ്ഞുകവിഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയുവും വെന്റിലേറ്ററുകളും ഒഴിവില്ല. പത്തനംതിട്ടയില്‍ ഐസിയു ഒഴിവില്ല. ആകെ രണ്ട് വെന്റിലേറ്ററുകള്‍ മാത്രമേ ജില്ലയില്‍ ഒഴിവുള്ളു. ആലപ്പുഴ, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഐസിയു കിടക്കകള്‍ ലഭ്യമല്ല.
നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ തോതിലും ദശലക്ഷം പേരിലെ കൊവിഡ് ബാധയിലും കേരളം ദേശീയ നിരക്കിനേക്കാള്‍ മുകളിലാണ്. രോഗമുക്തി നേടുന്നതില്‍ ദേശീയ നിരക്കിനേക്കാള്‍ പിറകിലുമാണ് കേരളം. എന്നാല്‍, മരണനിരക്കില്‍ കേരളത്തിന് ആശ്വസിക്കാം. കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ 8.6 ലേക്ക് താഴ്ന്നതിന് സമാനമായാണ് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17 ന് മുകളിലേക്ക് ഉയര്‍ന്നത്.കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലായതോടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചനയെന്ന് മുഖ്യമന്ത്രി പറഞ്ഞു.