ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചു | എസ്‌ഐ രാധാകൃഷ്ണൻ മരിച്ചു | കൊച്ചി-ലണ്ടൻ വിമാനം റദ്ദാക്കി



ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ പെരിയനമ്പി ഉൾപ്പെടെ 12 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് . ഈ മാസം വരെ 15 വരെ ദർശനം നിർത്തിവെക്കാനാണ് ഭരണസമിതിയുടെ തീരുമാനം. നിത്യപൂജകൾ മുടങ്ങാതിരിക്കുന്നതിന്  ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു.

ഈ മാസം ഒന്നാം തീയതി  ആത്മഹത്യക്ക് ശ്രമിച്ച വിളപ്പിൽശാല ഗ്രേഡ് എസ്‌ഐ അമ്പലത്തിൻകാല സ്വദേശി രാധാകൃഷ്ണൻ മരിച്ചു.  രാധാകൃഷ്ണൻ സ്റ്റേഷനിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാകൃഷ്ണന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എസ്.എച്ച്.ഒ മാനസികമായി പീഡിപ്പിക്കുന്നതായി രാധാകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

നെടുമ്പാശേരിയിൽ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. കൊച്ചി-ലണ്ടൻ വിമാനമാണ് റദ്ദാക്കിയത്. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് പ്രശ്‌ന കാരണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. അതേസമയം പകരം വിമാനമില്ലാത്തതിനാൽ യാത്രക്കാർ പ്രതിഷേധിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങൾപോലും എയർ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു. പിന്നീട് ചർച്ചയ്‌ക്കൊടുവിൽ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ (74) അന്തരിച്ചു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചുനാളായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ ചിരാഗ് പസ്വാനാണ്  മരണവിവരം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാന്‍. ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദളിത് കുടുംബത്തില്‍ ജനിച്ച പസ്വാന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ അക്രമണമെന്ന് പരാതി. കാറിന്റെ പിറകില്‍ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.  തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ മലപ്പുറം രണ്ടത്താണിയില്‍ വെച്ചായിരുന്നു സംഭവം.

ലൈഫ് മിഷന്‍ ഇടപാട് അധോലോക ഇടപാടാണെന്ന് സി.ബി.ഐ.കോടതിയില്‍. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ.കോടതിയില്‍ പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലേക്ക് റെഡ്ക്രസന്റില്‍ നിന്ന് പണം വന്നതായി യാതൊരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല. യൂണിടാക്കിന് ലഭിച്ച പണം കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് റെഡ്ക്രസന്റില്‍ നിന്നല്ലെന്നും സിബിഐ.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. അതേ സമയം കേന്ദ്രമന്ത്രി വി.മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന വ്യാജ പ്രചാരണം നടത്തുന്നത് സ്വര്‍ണക്കള്ളക്കടത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ച് വിടാനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഇന്നലെ 5445 പേര്‍ക്ക് കോവിഡ്-19. 24 മരണം. ഇതോടെ ആകെ മരണം 930 ആയി. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 63,146 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരം : മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121.

ഇന്നലെ മരണ സ്ഥിരീകരിച്ചവരുടെ വിവരം : തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി പീരുമുഹമ്മദ് (60), തിരുവനന്തപുരം സ്വദേശി വിജയകുമാരന്‍ നായര്‍ (72), വള്ളംവെട്ടികോണം സ്വദേശി രാജു (45), പ്ലാവിലക്കോണം സ്വദേശിനി ശ്രീകുമാരി (58), മരിയപുരം സ്വദേശി മോഹനന്‍ (61), വിഴിഞ്ഞം സ്വദേശി രാജേഷ് (36), ശാന്തിവിള സ്വദേശി വിജയന്‍ (58), നളന്ദനട സ്വദേശി രാജേന്ദ്രന്‍ (68), പാളയം സ്വദേശിനി സാവിത്രി (60), കൊല്ലം ഇരവിപുരം സ്വദേശി ശിവശങ്കരന്‍ (74), മരുതാടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമന്‍ (65), കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി നളിനാക്ഷന്‍ (78), തിരുവമ്പാടി സ്വദേശിനി സുശീല (46), പാലിശേരി സ്വദേശി അശോകന്‍ (58), നരിക്കുന്നി സ്വദേശി അബ്ദുള്‍ ഗഫൂര്‍ (49), ഏലത്തൂര്‍ സ്വദേശി ബാലകൃഷ്ണന്‍ (82), അത്തോളി സ്വദേശിനി ഷീജ (49), വടകര സ്വദേശി മൂസ (65), ഒളവണ്ണ സ്വദേശി ചന്ദ്രമോഹന്‍ (69), മൊയിലോത്തറ സ്വദേശി ഗോപാലന്‍ (75), കൊടിയത്തൂര്‍ സ്വദേശിനി സൈനബ (68), കാസര്‍ഗോഡ് ഉപ്പള സ്വദേശിനി റുഖിയാബി (86), ഉദുമ സ്വദേശി കൃഷ്ണന്‍ (84) എന്നിവരാണ് മരണമടഞ്ഞത്.

ഇന്നലെ 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 721 ആയി.

മല്‍സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. 62 വയസായിരുന്നു. കൊവിഡ് ബാധിതന്‍ ആയി ചികിത്സയില്‍ ആയിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ആണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്. ക്ഷേത്രത്തില്‍ ഈ മാസം 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ  തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പിറവത്തെ സെറ്റില്‍ വച്ചാണ് പരിക്കേറ്റത്.

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അതിഥി തൊഴിലാളി ഇടമിന്നലേറ്റ് മരിച്ചു. താഴേക്കോട് വച്ചാണ് അപകടം ഉണ്ടായത്. അസം സ്വദേശിയായ ഗോകുല്‍ ബോറ(20) ആണ് മരിച്ചത്.

കോവിഡ് 19നെ പ്രതിരോധിക്കാന്‍ ആയുര്‍വേദ-യോഗ ചികിത്സാരീതികള്‍ അടിസ്ഥാനമാക്കി മാര്‍ഗരേഖ പുറത്തിറക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്  ഐ.എം.എ. കത്തെഴുതി.

ടെലിവിഷന്‍ റേറ്റിങ് പോയന്റ് അഥവാ ടി.ആര്‍.പിയില്‍ കൃത്രിമം കാണിച്ചതിന് റിപ്പബ്ലിക് ടി.വി. ഉള്‍പ്പെടെ മൂന്നു ചാനലുകള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മുംബൈ പോലീസ്.  മറ്റ് രണ്ട് ചാനലുകള്‍ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ മറാത്തി ചാനലുകളാണ്. ഈ രണ്ട് ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീവ്രവാദ സംഘടനയായ ഐ.എസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ രണ്ടുപേരെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുള്‍ ഖാദര്‍(40) ബെംഗളൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍(33) എന്നിവരെയാണ് എന്‍.ഐ.എ. സംഘം പിടികൂടിയത്. ഇരുവരും യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതിനൊപ്പം സിറിയയിലേക്കുള്ള യാത്രയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും എന്‍.ഐ.എ

സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്കെതിരേയുള്ള കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ പരാമര്‍ശം.

താനും ഹാത്രസ് പെണ്‍കുട്ടിയും സുഹൃത്തുക്കളായിരുന്നെന്നും  പെണ്‍കുട്ടിയുടെ മാതാവും സഹോദരനുമാണ് പെണ്‍കുട്ടിയെ കൊന്നതെന്നും ചൂണ്ടി കാട്ടി മുഖ്യപ്രതിയുടെ കത്ത്. മുഖ്യപ്രതിയായ സന്ദീപ് ഠാക്കൂറും കൂട്ടുപ്രതികളും ഒപ്പ് വെച്ച കത്തില്‍ കുറ്റങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധികാരത്തിലുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ . സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരാശയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ചിത്രം വീടുകളിലെ സ്വീകരണമുറിയില്‍ തൂക്കിയിടാന്‍ ആഹ്വാനം ചെയ്തും അത് ഉറപ്പ് വരുത്താന്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. അങ്ങനെ ചെയ്താല്‍ 35 വര്‍ഷകാലമെങ്കിലും ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡിനെതിരേയുള്ള വാക്‌സിന്‍ ഉടന്‍ ലഭ്യമാകാനിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിനെതിരെയുള്ള വാക്‌സിന്‍ സംഭരിക്കാന്‍ ആവശ്യമായ ശീതീകരണ സംഭരണ കേന്ദ്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 967 പേര്‍ മരിച്ചു. 70,824 പേര്‍കൂടി രോഗികളായി. ഇതുവരെ 1,06,521 പേര്‍ മരിച്ചു. 69,03,812 പേരാണു രോഗബാധിതരായത്. 8.93 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. 59.03 ലക്ഷം പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ ഇന്നലെ 358 പേര്‍ മരിക്കുകയും 13,395 പേര്‍ രോഗികളാകുകയും ചെയ്തു. 2.41 ലക്ഷം പേര്‍ ചികില്‍സയിലുണ്ട്. കര്‍ണാടകത്തില്‍ 10,704 പേരും തമിഴ്നാട്ടില്‍ 5,088 പേരും ആന്ധ്രയില്‍ 5,292 പേരും പുതുതായി രോഗികളായി.  

ലോകത്ത് കോവിഡ് ബാധിച്ച് ഇന്നലെ 6,324 പേര്‍കൂടി മരിച്ചു. 3,42,965 പേര്‍ കൂടി രോഗികളായി. ഇതുവരെ 10,66,317 പേര്‍ മരിക്കുകയും 3.67 കോടി പേര്‍ രോഗബാധിതരാകുകയും ചെയ്തു. അമേരിക്കയില്‍ ഇന്നലെ 857 പേരും ബ്രസീലില്‍ 730 പേരും മരിച്ചു.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായുള്ള അടുത്ത സംവാദം വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണെങ്കില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വെര്‍ച്വല്‍ സംവാദത്തിനായി തന്റെ സമയം പാഴാക്കാന്‍ പോകുന്നില്ലെന്ന് ട്രംപ്.

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. 'വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്' ആണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി

കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 69 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. 55 പന്തുകളില്‍ നിന്ന് 97 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോയും 40 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടിയ വാര്‍ണറുമാണ് സണ്‍റൈസേഴ്സിന്  കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ കൂട്ടുകെട്ട് ആദ്യ വിക്കറ്റില്‍ നേടി.

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഈ സീസണിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറി സ്വന്തമാക്കി കിങ്സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പുരന്‍. 17 പന്തുകളില്‍ നിന്നാണ് പുരന്‍ 50 തികച്ചത്. 2018-ല്‍ 14 പന്തില്‍ നിന്ന് 50 തികച്ച കെ.എല്‍ രാഹുലിന്റെ പേരിലാണ് ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോഡ്.

ഗ്രീക്ക് താരവും അഞ്ചാം സീഡുമായ സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍.സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചാണ് എതിരാളി.

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്ന് പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്. അര്‍ജന്റീന താരം നാദിയ  പൊഡൊറോസ്‌കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈ 19-കാരി തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിന് സീറ്റുറപ്പിച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ സീഡ് ചെയ്യപ്പെടാതെ ഫൈനലില്‍ ഇടംനേടുന്ന ഏഴാമത്തെ താരമാണ് ഇഗ സ്വിയാറ്റെക്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം(ജിഡിപി) 9.6 ശതമാനം കുറയുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. കൊവിഡ് മൂലമുണ്ടായ ലോക്ക്ഡൗണ്‍ ഗാര്‍ഹിക വരുമാനത്തിലും വ്യാവസായിക വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയെന്നും എക്കാലത്തെയും മോശമായ സാഹചര്യത്തിലാണ് ഇന്ത്യയെന്നും ലോകബാങ്ക് വ്യക്തമാക്കി. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മേഖലയുടെ സാമ്പത്തിക വളര്‍ച്ച 7.7 ശതമാനം കുറയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ടിസിഎസിനു പിന്നാലെ വിപ്രോയും ഓഹരികള്‍ തിരികെ വാങ്ങുന്നു. ഇക്കാര്യം ബോര്‍ഡ് പരിഗണിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഓഹരിവിലയില്‍ 9.69ശതമാനം കുതിപ്പുണ്ടായി. ഇതോടെ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 367.75 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നു. ജൂണില്‍ അവസാനിച്ച പാദത്തില്‍ വിപ്രോ 2,411.50 കോടി അറ്റാദായം നേടിയിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2.82ശതമാനമാണ് വര്‍ധന.

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക് ആയി ഒരുങ്ങുന്ന സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം. '800' എന്ന പേരിട്ട ചിത്രം ടെസ്റ്റ് ക്രിക്കറ്റില്‍ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റ് എന്ന ചരിത്ര നേട്ടം ആധാരമാക്കിയാണ്. ശ്രീപതി രംഗസ്വാമി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചത്.

കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്. രവീണ ടണ്ടണ്‍, സഞ്ജയ് ദത്ത് എന്നീ ബോളിവുഡ് താരങ്ങളും കെജിഎഫ് 2വില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആദ്യ ഭാഗത്തില്‍ നായികയായ ശ്രീനിഥി ഷെട്ടിയും രണ്ടാം ഭാഗത്തില്‍ വേഷമിടുന്നുണ്ട്. പ്രകാശ് രാജ്, സോനു ഗൗഡ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

17 ലേഖനങ്ങളിലൂടെ നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിത കഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായ ആഖ്യാന ശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു. 'പലപ്പോഴായി ചിലര്‍'. എസ്. മോഹനന്‍. ഡോണ്‍ ബുക്‌സ്. വില 140 രൂപ.

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ കുഞ്ഞന്‍ എസ്യുവി മോഡലായ ക്യു2വിനുള്ള ബുക്കിങ്ങ് കമ്പനി ആരംഭിച്ചു. 2020ല്‍ ഔഡി ഇന്ത്യയില്‍ എത്തിക്കുന്ന അഞ്ചാമത്തെ വാഹനമാണ് ഔഡി ക്യൂ2.  രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കി ഔഡിയുടെ ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ് സൈറ്റുകളിലൂടെയുമാണ് ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നത്.


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...