കുടുംബത്തോടൊപ്പമുണ്ടാകാനും കാൻസറുള്ള ഭാര്യ എമറിനെ പരിചരിക്കുവാനും ജോലിയിൽ നിന്ന് താൻ സമയമെടുക്കുകയാണെന്നും തന്റെ ഊർജ്ജവും ശ്രദ്ധയും മുഴുവൻ സമയവും ഭാര്യക്കും കൗമാരക്കാരായ കുട്ടികൾക്കും നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഡോ. ഹോളോഹാൻ മുൻപ് പറഞ്ഞു.
ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ എന്ന നിലയിൽ ഡോ. ഗ്ലിന്നിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടത്തിയ സേവനത്തിന് തന്റെ തസ്തികയിലേക്ക് മടങ്ങുമ്പോൾ ഡോ. ടോണി ഹോളോഹാൻ ഒരു ട്വീറ്റിൽ നന്ദി പറഞ്ഞു.