ആരോഗ്യ വകുപ്പ് കോവിഡ് -19 കേസുകളിൽ 1,167 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇവിടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 53,422 ആയി.
വൈറസ് ബാധിച്ച 3 പേർ മരിച്ചു, മൊത്തം മരണസംഖ്യ 1,868 ആയി.
ആരോഗ്യ സംരക്ഷണ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം.
തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സിക്കുന്നവരുടെ എണ്ണം 34 ആണ്, ഇന്നലെ മുതൽ മാറ്റമില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേരെ കൂടി കോവിഡ് -19 നു മായി ബന്ധപ്പെട്ടു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ വൈറസ് ബാധിച്ച് 314 പേർ ആശുപത്രിയിൽ ഉണ്ട്.
ഇന്ന് അറിയിച്ച കേസുകളുടെ ശരാശരി പ്രായം 33,
538 പുരുഷന്മാർ, 627 സ്ത്രീകൾ. ഇവരിൽ 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളിൽ 263 എണ്ണം ഡബ്ലിനിലാണ്, 142 എണ്ണം മീത്തിൽ, 137 കോർക്കിൽ, 86 എണ്ണം കാവനിൽ. ശേഷിക്കുന്ന 539 കേസുകൾ ശേഷിക്കുന്ന കൗണ്ടിളിലായി വ്യാപിചിരിക്കുന്നു

വടക്കൻ അയർലണ്ട്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോസിറ്റീവ് കേസുകൾ 1,039 . കൊറോണ വൈറസുമായി ബന്ധപ്പെട്ട 5 മരണങ്ങൾ കൂടി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 629 ആയി.
കഴിഞ്ഞ ഏഴു ദിവസങ്ങളിലായി മൊത്തം 6,791 വ്യക്തികൾ വൈറസ് ബാധിച്ചതായി ബുധനാഴ്ച ഡാഷ്‌ബോർഡ് കാണിക്കുന്നു.