5000 രൂപ വീതം ഒരു ലക്ഷം പേർക്ക് വിതരണം ചെയ്തതായി നോർക്ക അറിയിച്ചു.
ജനുവരി ഒന്നിന് ശേഷം അവധിക്ക് നാട്ടിലെത്തുകയും ലോക് ഡൗൺ മൂലം തിരികെ പോകാൻ കഴിയാതെ വരുകയും ചെയ്തവർക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഒന്നരലക്ഷത്തോളം പേരാണ് സഹായത്തിനായി അപേക്ഷ നൽകിയത്.അപേക്ഷ സമർപ്പിച്ചിട്ടും സഹായം ലഭിച്ചക്കാത്ത അപേക്ഷകർക്ക് ഒക്ടോബർ 23വരെ അക്ഷിക്കാം. എൻആർഐ അക്കൗണ്ട് സമർപ്പിച്ചവർക്ക് തുക കൈമാറിയിട്ടില്ല. ഇവർ നോർക്ക റൂട്ട്സിൽ നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകണം. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതോടെ ഇവർക്ക് സഹായധനം ലഭ്യമാകുമെന്ന് നോർക്ക റൂട്ട്സ് സിഇഒ വ്യക്തമാക്കി.
മതിയായ രേഖകൾ സമർപ്പിക്കാത്ത അപേക്ഷകർക്ക് ഒക്ടോബർ 23വരെ അക്ഷിക്കാം. www.norkaroots.org എന്ന വെബ്സൈറ്റിൽ 'covid support' എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് തിരുത്തലുകൾ വരുത്തുക എന്ന ഓപ്ഷനിൽ പോയി അനുബന്ധ രേഖകള്‍ സമർപ്പിക്കാവുന്നതാണ്.
