കൊവിഡ് വാക്സിൻ ഉത്പാദനത്തിനായി അഞ്ച് ലക്ഷത്തോളം സ്രാവുകളെ കൊല്ലേണ്ടിവരും
DAILY MEDIA DESK : www.dailymalayaly.com 📧 : dailymalayalyinfo@gmail.comതിങ്കളാഴ്ച, സെപ്റ്റംബർ 28, 2020
കൊവിഡ് വാക്സിൻ ലോകത്തെ എല്ലാവർക്കും നൽകണമെങ്കിൽ അഞ്ച് ലക്ഷത്തിൽ അധികം സ്രാവുകളെ കൊല്ലണമെന്നാണ് റിപ്പോർട്ടുകൾ. സ്രാവുകളുടെ കരളിൽ നിന്നുൽപാദിപ്പിക്കുന്ന എണ്ണ വാക്സിൻ നിർമ്മാണത്തിന് ആവശ്യമാണ്. എന്നാൽ കൊവിഡ് എത്രനാൾ ലോകത്ത് നീണ്ടു നിൽക്കുമെന്ന് വ്യക്തത ഇല്ലാത്തതിനാൽ തുടർച്ചയായി സ്രാവുകളെ ഇതിനായി ഉപയോഗിക്കേണ്ടി വന്നാൽ ഓരോ വർഷം കഴിയുമ്പോഴും കൊല്ലപ്പെടുന്ന സ്രാവുകുടെ എണ്ണം വലുതായിരിക്കും." സ്റ്റെഫാനി പറഞ്ഞു. സ്രാവ് സംരക്ഷണ പ്രവർത്തകരുടെ കണക്കനുസരിച്ച് പ്രതിവർഷം സ്ക്വാലെൻ ഉത്പാദിപ്പിക്കുന്നതിനായി പ്രതിവർഷം മുപ്പത് ലക്ഷം സ്രാവുകളെ വേട്ടയാടുന്നുണ്ട്. കരൾ എണ്ണയുടെ ആവശ്യം പെട്ടെന്ന് ഉയരുമ്പോൾ സ്രാവുകളുടെ എണ്ണത്തെ ഇത് അപകടകരമായി ബാധിക്കും. അതിനാൽത്തന്നെ സ്രാവുകൾക്ക് വംശനാശ ഭീഷണി നേരിടുമെന്നും സ്രാവ് സംരക്ഷകർ പറയുന്നു.
കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ പ്രകൃതിദത്ത എണ്ണയുടെ ആവശ്യത്തിനായി സ്രാവുകളെ കൊല്ലേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്രാവുകളുടെ കരളിൽ നിന്നും ഉത്പാദിപ്പിക്കുന്ന സ്ക്വാലെൻ എന്ന എണ്ണ വാക്സിനുകളുടെ നിർമ്മാണത്തിന് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശക്തമായ രോഗ പ്രതിരോധ സംവിധാനം ഉണ്ടാക്കി വാക്സിനുകളുടെ പ്രവർത്തനം സുഖമമാക്കുന്നതിന് നിലവിൽ സ്ക്വാലെൻ ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാകോസ്മത്ത്ക്ലെൻ നിലവിൽ ഫ്ലൂവിനുള്ള വാക്സിനുകളിൽ സ്ക്വാലെൻ ഉപയോഗിക്കുന്നുണ്ട്. പതിനായിരം ലക്ഷം ഡോസ് കൊവിഡ് അനുബന്ധ വാക്സിനുകൾ നിർമ്മിക്കുമെന്ന് കമ്പനി മേയിൽ വ്യക്തമാക്കിയിരുന്നു.
ആഗോള ജനസംഖ്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നൽകേണ്ടിവരും. സ്രാവുകൾക്കുള്ള ഭീഷണി ഒഴിവാക്കുന്നതിന് സ്ക്വാലെന് പകരമായി പുളിപ്പിച്ച കരിമ്പിൽ നിന്നുള്ള സിന്തറ്റിക്ക് രൂപം ഉത്പാദിപ്പിക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്. "വലിയ തോതിൽ പ്രത്യുത്പാദനം നടത്താത്ത സ്രാവുകളെ ഇത്തരത്തിൽ കൊന്നൊടുക്കുന്നത് സുസ്ഥിരമായ മാർഗമല്ല." സ്രാവുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്റ്റെഫാനി ബ്രെൻഡൽ പറഞ്ഞു.
ഒരു ടൺ സ്ക്വാലെൻ ഓയിലിന്റെ ഉത്പാദനത്തിനായി 3000 സ്രാവുകളെ കൊല്ലേണ്ടിവരും. സ്രാവുകളുടെ കരളിൽ നിന്നുള്ള എണ്ണ അടങ്ങിയ ഓരോ ഡോസ് വാക്സിൻ ലോകത്തെ എല്ലാവർക്കും നൽകുന്നതിനായി രണ്ടര ലക്ഷം സ്രാവുകളെ കൊല്ലണം. എന്നാൽ രണ്ട് ഡോസ് മരുന്ന് നൽകുന്നതിനായി അഞ്ച് ലക്ഷം സ്രാവുകളെ കൊല്ലണമെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,