സംസ്ഥാനത്ത് വീട്ടു നമ്പര്‍ ഇല്ലാത്തവര്‍ക്കും വീട് ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. വീട് ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ റേഷന്‍ കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് 24 മണിക്കൂറിനകം കാര്‍ഡ് നല്‍കണമെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്ത് 88.42 ലക്ഷം കാര്‍ഡ് ഉടമകളാണുള്ളത്. 8.22 ലക്ഷം കാര്‍ഡുകള്‍ ഈ സര്‍ക്കാര്‍ പുതിയതായി വിതരണം ചെയ്തു.
വാര്‍ത്തകള്‍ | കേരളം | പ്രഭാതം
വെള്ളിയാഴ്ച, സെപ്റ്റംബർ 25, 2020
എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു ഇനിയില്ല നാദം ആദരാജ്ഞലികൾ
പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെൽത്ത് കെയർ സെന്ററിൽവച്ചാണ് അന്ത്യം. കൊവിഡ് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
നാൽപ്പതിനായിരത്തോളം ഗാനങ്ങളാണ് എസ്പിബി ആലപിച്ചിരിക്കുന്നത്. 16 ഭാഷകളിലായാണ് എസ്പിബി നാൽപ്പതിായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചത്. ഇതിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിനും എസ്പിബിക്ക് റെക്കോർഡുണ്ട്. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചതിനാണ് റെക്കോർഡ്.ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് എസ്പി ബാലസുഭ്രഹ്മണ്യത്തിന് ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. ഉപേന്ദ്ര കുമാർ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങൾ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ ഒറ്റ ദിവസത്തിൽ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.
ഇതിന് പുറമെ മികച്ച ഗായകനുള്ള ആറ് ദേശിയ പുരസ്‌കാരങ്ങൾ, ഫിലിം ഫെയർ പുരസ്‌കാരങ്ങൾ, എൻടിആർ പുരസ്‌കാരം, ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം, പത്മശ്രീ, പത്മഭൂഷൻ, എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണ പരിശോധന ആരംഭിച്ചു. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുന്റെ നുണ പരിശോധന കൊച്ചി സിബിഐ ഓഫീസിലാണ് നടക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ് അർജുന്റെ മൊഴി. എന്നാൽ, ബാലഭാസ്‌കറിന്റെ ഭാര്യ ഇത് നിഷേധിച്ചിരുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് പ്രധാനമായും സിബിഐ പരിശോധിക്കുക.
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ ഉത്തരവിന് സ്റ്റേ ഇല്ല; സർക്കാർ ആവശ്യം തള്ളി.പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
തിരുവല്ലത്ത് കുഞ്ഞിനെ കൊന്നത് കുടുംബ വഴക്കിനെ തുടർന്ന്; കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ്.തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. കൊലപാതകം പിതാവ് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന മൊഴി നൽകി ഇയാൾ കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്റെ പക്കൽ നിന്ന് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചതറിഞ്ഞത് രണ്ട് കാര്യങ്ങളാണ്. ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് ശിവശങ്കരൻ അറിഞ്ഞിരുന്നോ എന്നും സ്വപ്നയുടെയും ശിവശങ്കരന്റെയും കൂടിക്കാഴ്ചകൾക്ക് കളളക്കടത്തുമായി ബന്ധമുണ്ടോ എന്നുമായിരുന്നു അത്.
ജിഎസ്ടിയിൽ കേന്ദ്രസർക്കാർ നിയമം ലംഘിച്ചെന്ന് സിഎജിയുടെ സുപ്രധാന കണ്ടെത്തൽ. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ട ജിഎസ്ടി കോമ്പൻസേഷൻ ഫണ്ടിലേയ്ക്ക് നികുതി എത്തുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ തുക വകമാറ്റി ഉപയോഗിച്ചു. 2017-18 , 2018-19 സാമ്പത്തിക വർഷമാണ് സർക്കാർ നിയമം ലംഘിച്ചത്. 24 എക്‌സ്‌ക്ലൂസിവ്.
കേരളത്തില്‍ കൊവിഡ് കേസുകള്‍ അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ 6,324 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ആറായിരത്തിലധികം രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു.ഇന്ന് ചികിത്സയിലായിരുന്ന 3168 പേര്‍ രോഗമുക്തി നേടി. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 45,919 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 1,07,850 പേര്‍ രോഗമുക്തി നേടി.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. ആകെ മരണ സംഖ്യ 92,000ലുമെത്തി. 24 മണിക്കൂറിനിടെ 86,052 പോസിറ്റീവ് കേസുകളും 1141 മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗമുക്തി നിരക്ക് 81.74 ശതമാനമായി ഉയർന്നത് ആശ്വാസമായി. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ആകെ പോസിറ്റീവ് കേസുകൾ 58,18,570വും മരണ സംഖ്യ 92,290മാണ്. രോഗത്തെ തുടർന്ന് 970,116 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 47,56,164ലെത്തി. 24 മണിക്കൂറിനിടെ 81,176 പേർ രോഗമുക്തരായി. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക തുടങ്ങി പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് 75 ശതമാനം പുതിയ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്.
പാക് അധിനിവേശ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ഇന്ത്യ. പാകിസ്താൻ കൈയേറിയിരിക്കുന്ന ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല പാകിസ്താന്റെ ഫെഡറൽ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയെ അഞ്ചാം പ്രവിശ്യ ആക്കാനുള്ള പാകിസ്താൻ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയിൽ നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ഐക്യരാഷ്ട്രസഭ രൂപവത്കരിച്ച സാഹചര്യത്തില്‍ നിന്ന് ലോകം മാറിയെന്നും രക്ഷാസമിതി വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ, ജപ്പാന്‍, ജര്‍മനി, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ജി4 രംഗത്ത്. രക്ഷാസമിതിയില്‍ ഇന്ത്യയടക്കം രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ ചൈന എതിര്‍ക്കുന്നത് തുടരുകയാണ്. രക്ഷാസമിതി വിപുലീകരണത്തില്‍ വലിയ തോതില്‍ ഭിന്നതയുണ്ടെന്നും എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന രീതിയിലുള്ള പാക്കേജ് പരിഹാരം ചര്‍ച്ചകളിലൂടെ ഉരുത്തിരിയണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.
രക്ഷാസമിതി വിപുലീകരണം അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിന്‍റെ ഭാഗമായി ജി4 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിശ്ചിത സമയപരിധിക്കകം യു.എന്നില്‍ നവീകരണം വേണമെന്ന നിലപാടില്‍ നാലുരാജ്യങ്ങളും ഒറ്റക്കെട്ടായിരുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. രക്ഷാസമിതി നവീകരണം പ്രധാന വിഷയമാണെന്നും അംഗങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കണമെന്നും ഇതിന് മറുപടിയായി ചൈന വ്യക്തമാക്കുകയായിരുന്നു.
വിഖ്യാത ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ സര് ഹാരള്‍ഡ് എവാന്‍സ് (92) അന്തരിച്ചു. ന്യൂയോര്‍ക്കിലെ വസതിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം.നിലവില്‍ ന്യൂസ് ഏജന്‍സിയായ റോയിട്ടേഴ്സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിക്കുകയായിരുന്ന സര് ഹാരള്‍ഡ് എവാന്‍സ്, പതിനാല് വര്‍ഷത്തോളം സണ്‍ഡേ ടൈംസിന്റെ എഡിറ്ററായിരുന്നു. പിന്നീട് ടൈംസ് ഓഫ് ലണ്ടന്റെ എഡിറ്ററായെങ്കിലും ഉടമയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ചുമതലയൊഴിഞ്ഞു.
ഇദ്ദേഹത്തിന്റെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. ദ അമേരിക്കന്‍ സെന്ച്വറി, ദേ മേഡ് അമേരിക്ക, എഡിറ്റേഴ്സ് ആന്‍ഡ് റൈറ്റേഴ്സ്, എസ്സന്‍ഷ്യല്‍ ഇംഗ്ലീഷ് ഫോര്‍ ജേണലിസ്റ്റ്സ്, എഡിറ്റിംഗ് ആന്‍ഡ് ഡിസൈന്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ എഴുതി.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചത്. ഗോപുരം സുരക്ഷാ സേനയുടെ അധീനതയിലാണ് ഇപ്പോള്‍.
'പൊലീസിനെത്തിയ അജ്ഞാത ഫോണ്‍ സന്ദേശത്തിന് പിന്നാലെ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സന്ദര്‍ശകരെ ഒഴിപ്പിച്ചത്.'- ഈഫല്‍ ടവര്‍ നടത്തിപ്പ് കമ്പനി വക്താവ് പ്രതികരിച്ചു. ഈഫല്‍ ടവറിനു സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരിസ് പൊലീസും സ്ഥിരീകരിച്ചു.131 വര്‍ഷം പഴക്കമുള്ള ടവറില്‍ 25,000 സന്ദര്‍ശകരാണ് ദിനംപ്രതി എത്താറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.


.jpg)











